കൂറ്റനാട് ∙ കറുകപുത്തൂർ അക്കിക്കാവ് റോഡിലെ നവീകരണത്തിലെ കാലതാമസം കാരണം നാട്ടുകാർ ദുരിതത്തിൽ. പാതയിൽ നിർമാണ പ്രവൃത്തികൾ പൂർത്താകാത്ത സ്ഥലങ്ങളിലെ റോഡിന്റെ തകരാറും പൊടിശല്യവുമാണ് നാട്ടുകാർക്ക് ദുരിതമായത്.
റോഡിന്റെ തകരാറു കാരണം പാതയിൽ അപകടങ്ങളും പതിവായിരിക്കുകയാണ്. പാതയിൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന മൂന്ന് സ്ഥലങ്ങളിൽ റോഡ് ടാറിങ് നടത്താത്തതാണ് പ്രശ്നമായത്.
റോഡ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി ഒരുവർഷമായിട്ടും പണിപൂർത്തിയായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ഒന്നാംഘട്ട ടാറിങ് കഴിഞ്ഞു പല സ്ഥലങ്ങളിലായി പണികൾ പാതിവഴിയിൽ കിടക്കുകയാണെന്നാണ്.
ഇവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ ഇട്ട മെറ്റലുകൾ ഇളകി കുഴികൾ രൂപപ്പെട്ടതിനാൽ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.
റോഡിന്റെ ഇടവിട്ട
സ്ഥലങ്ങളിൽ ടാറിങ് കഴിഞ്ഞിട്ടുണ്ട്. ടാറിങ് കഴിഞ്ഞ റോഡിലൂടെ വരുന്ന വാഹനങ്ങൾ പണിപൂർത്തിയാവാത്ത സ്ഥലത്ത് എത്തുമ്പോൾ പെട്ടെന്ന് ബ്രേക്കിട്ടും ഗട്ടറിൽ ചാടിയും അപകടത്തിൽപ്പെടുന്നു.
ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതൽ അപകടത്തിന് ഇരയായിട്ടുളളത്. കഴിഞ്ഞ ദിവസം രാത്രി പെരിങ്ങോട് എകെജി വീരാൻപടിയിൽ ഇരുചക്ര വാഹന യാത്രികൻ കുഴിയിൽ വീണു പരുക്കേറ്റിരുന്നു.
റോഡിലെ കുഴിയിൽ വീണയാൾ സമീപത്തെ വീടിന്റെ ഗേറ്റിനു മുന്നിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവിടെ മീറ്ററുകളോളം ഒന്നാംഘട്ട
പ്രവൃത്തികൾ പൂർത്തിയാക്കാതെ കിടക്കുകയാണ്.
രണ്ട് ഭാഗങ്ങളിലും വലിയ കുഴികളും ഇടയ്ക്ക് വലിയ കുഴികളും മെറ്റലുകൾ ഇളകിക്കിടക്കുന്നതുമെല്ലാം യാത്രക്കാർക്ക് ഭീഷണിയാണ്. ടോറസ് ഉൾപ്പെടെ ഭാരമേറിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണമാണ്. ഇതിന് പുറമേ, പൊടി ശല്യം നിമിത്തം പൊറുതിമുട്ടിയ സമീപവാസികളും ദുരിതം പേറുകയാണ്.
വീടിനു പുറത്ത് വരുമ്പോൾ മുഖാവരണം ധരിക്കേണ്ട ഗതികേടിലാണ് സമീപവാസികളുടെ അവസ്ഥ.
കറുകപുത്തൂർ അക്കിക്കാവ് റോഡിന്റെ മുഴുവൻ നവീകരണ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

