കൊട്ടാരക്കര ∙ ‘വർക് നിയർ ഹോം’ പദ്ധതി വ്യാപിപ്പിക്കാൻ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം – കമ്യൂൺ – പദ്ധതി കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് ദുരന്തമുഖത്താണ് വർക്ക് ഫ്രം ഹോം എന്ന ആശയം കേരളത്തിൽ എത്തിയത്.
അതിന്റെ തുടർച്ചയായാണ് വർക്ക് നിയർ ഹോം എന്ന ആശയം. കെ ഡിസ്ക്കിന്റെ നേതൃത്വത്തിൽ നോളജ് ഇക്കണോമി മിഷൻ മുഖേന നൈപുണ്യ പരിശീലനം സർക്കാർ നൽകുന്നു.
പഠനം കഴിഞ്ഞവർക്കും തൊഴിൽ ലഭിക്കാത്തവർക്കും വിവിധ കാരണങ്ങൾ കൊണ്ട് ജോലി ഉപേക്ഷിച്ചവർക്കും പരിശീലനം നൽകുന്നതിനും സൗകര്യം സർക്കാർ ഒരുക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പും വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്ന തൊഴിലിടങ്ങളാക്കി മാറ്റാനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്. കൊട്ടാരക്കര നൂതന ഐടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊട്ടാരക്കരയിൽ ഐടി പാർക്കിന് പുറമേ സംസ്ഥാനത്തെ ആദ്യത്തെ ഡ്രോൺ പാർക്ക്, സയൻസ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്സിറ്റിയുടെ റീജനൽ സെന്റർ എന്നിവ കൂടി വരും.
ഓപ്പൺ എയർ ഓഡിറ്റോറിയം, മുനിസിപ്പൽ ആസ്ഥാന നിർമാണം എന്നിവയുടെ നടപടി പുരോഗമിക്കുന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിർമാണത്തിന് സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനമായെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി.
സോഹോ കോർപറേഷൻ കോ-ഫൗണ്ടർ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി.
കലക്ടർ എൻ. ദേവിദാസ്, കൊട്ടാരക്കര മുനിസിപ്പൽ ചെയർപഴ്സൻ അനിത ഗോപകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.
ആർ. അരുൺ ബാബു, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരായ ബിന്ദുലക്ഷ്മി, എസ്.
രേഖ, ദിവ്യ ചന്ദ്രശേഖർ, പി പ്രിയ, മനു ബിനോദ്, വി വിദ്യ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജി സരസ്വതി, വി.സുമലാൽ, കെ. എസ്.
ഷിജുകുമാർ, കൊട്ടാരക്കര നഗരസഭ വൈസ് ചെയർമാൻ എ. ഷാജു, കൗൺസിലർ എസ്.ആർ.
രമേശ്, കെ-ഡിസ്ക് മെംബർ സെക്രട്ടറി ഡോ. പി.
വി. ഉണ്ണിക്കൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

