മലയാളികൾ അടക്കം അയ്യായിരത്തോളം പേരെ കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയാക്കിയ സംഭവത്തിന് പാക് ബന്ധമെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ. ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ധാനം ചെയ്ത് സമീപിച്ചത് ഒരു പാക് ഏജന്റാണെന്ന് കംബോഡിയയിൽ നിന്ന് തിരിച്ചെത്തിയ ചിലർ വെളിപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് പാക് ബന്ധമുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചതെന്ന് റിപ്പോർട്ട്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മുംബൈ, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിൽ രഹിതരെയാണ് സംഘം ലക്ഷ്യം വെച്ചതെന്നും റിപ്പോർട്ട് തുടരുന്നു.
തായ്ലൻഡിൽ ഡിടിപി ഓപറേറ്റർ പോലുള്ള ജോലികൾക്ക് ഉയർന്ന ശമ്പളം വാഗ്ധാനം ചെയ്തായിരുന്നു സംഘത്തിലെ ഏജന്റുമാർ ഇരകളെ കണ്ടെത്തിയിരുന്നത്.
സോഷ്യൽ മീഡിയ, മെസേജിങ് ആപ്പുകള്‍ എന്നിവ വഴിയായിരുന്നു ഇത്തരം ഓഫറുകൾ. രണ്ട് ലക്ഷം രൂപയോളം വിസയ്ക്കും മറ്റ് ചെലവുകൾക്കുമായി ഇവർ ഈടാക്കിയെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു.
ഇരകളെ തായ്ലൻഡിലെത്തിച്ച ശേഷം ചൈനീസ് മനുഷ്യക്കടത്ത് സംഘങ്ങൾക്ക് കൈമാറുകയായിരുന്നു പതിവ്. ഇതിൽ പലരെയും കംബോഡിയയിലെത്തിച്ച് നിയമ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുകയായിരുന്നു.
സംഘത്തിൽ അകപ്പെട്ട
ചിലർ രക്ഷപെട്ട് ഇന്ത്യൻ എംബസിയിൽ അഭയം തേടിയതോടെയാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്. തുടർന്ന് ഇന്ത്യൻ അധികൃതർ നിരവധി പേരെ രക്ഷപെടുത്തി രാജ്യത്ത് തിരിച്ചെത്തിച്ചു.
ഇവരെ റിക്രൂട്ട് ചെയ്ത ഏജൻസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.
റിക്രൂട്ടിംഗ് നടപടികളുടെ ഫോറൻസിക് പരിശോധനയിൽ പാക് ബന്ധമുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചു. ഇരകളെ ബന്ധപ്പെട്ടത് പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഏജന്റുമാരാണെന്നും തെളിഞ്ഞു.
തൊഴിൽ രഹിതരായ ഇരകളെ കണ്ടെത്താൻ വലിയ സംഘമാണ് പ്രവർത്തിച്ചിരുന്നത്.
വെറുമൊരു തട്ടിപ്പ് സംഘത്തേക്കാൾ യുവാക്കളെ തെരഞ്ഞ് പിടിച്ച് ചൂഷണത്തിന് ഇരയാക്കുന്ന സംഘടിത കുറ്റവാളികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയും സിബിഐയും കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച പാക് ഐപി അഡ്രസുകളെ കേന്ദ്ര ഏജൻസികൾ ‘സസ്പെക്ട് രജിസ്ട്രി’യിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് തുടരുന്നു.
ദേശീയ സൈബർ ക്രൈം റിപോര്‍ടിങ് പോർട്ടലിലെ വിവരങ്ങൾക്ക് അനുസരിച്ച് സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് ഈ ഈ രജിസ്ട്രി തയാറാക്കിയത്. സൈബർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട
14 ലക്ഷം കുറ്റവാളികളുടെ വിവരങ്ങളാണ് ഇതിലുള്ളത്. ഈ രജിസ്ട്രിയുടെ സഹായത്തോടെ ഇതുവരെ 7,980 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾ തടയാനായെന്നും റിപ്പോർട്ട് തുടരുന്നു.
6 വർഷം, നഷ്ടപ്പെട്ടത് 52,976 കോടി
അന്വേഷണ ഏജൻസികൾ കർശന നടപടിയെടുക്കുന്നുണ്ടെങ്കിൽ പോലും രാജ്യത്ത് സൈബർ തട്ടിപ്പുകൾ വർധിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 52,976 കോടി രൂപയാണെന്നാണ് കണക്ക്.
2025ല്‍ മാത്രം നഷ്ടപ്പെട്ടത് 19,812 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ സൈബർ പരാതികൾ ലഭിക്കുന്നത് മഹാരാഷ്ട്രയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

