കാസർകോട്∙ പാചക വാതക പൈപ്ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിനോടു ചേർന്നു നിർമിച്ച ഒരാൾ പൊക്കത്തിലുള്ള കുഴിയിൽ വീണ് ഉളിയത്തടുക്ക സ്വദേശിനിക്കു പരുക്ക്. കാസർകോട് മല്ലികാർജുന ക്ഷേത്രത്തിനു സമീപം താലൂക്ക് സപ്ലൈ ഓഫിസിലേക്കു പോകുന്ന റോഡിനോടു ചേർന്നുള്ള കുഴിയിലാണ് 50 വയസ്സുകാരി വീണത്.
ഇന്നലെ രാവിലെ 10.30 യോടെയാണ് സംഭവം. കുഴിയുടെ മുകളിലെ അടച്ചിരുന്ന ഭാഗം തുറന്ന് അകത്ത് ജോലി നടക്കുകയായിരുന്നു.
ഇതുവഴി നടന്നുപോയ സ്ത്രീയാണ് കാൽതെറ്റി കുഴിയിലേക്ക് വീണത്. പുറത്തും ജോലിക്കാരുണ്ടായിരുന്നു.
പരുക്കേറ്റ സ്ത്രീയെ അവിടെയുണ്ടായിരുന്നവരെയും തൊഴിലാളികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

