കോടശേരി∙ ചൗക്ക–ചട്ടിക്കുളം, നായരങ്ങാടി– പരിയാരം റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ടാറിങ് പൊളിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും റോഡ് പണി ആരംഭിച്ചില്ല. ഉടൻ നിർമാണം ആരംഭിക്കുമെന്ന് ഉറപ്പു നൽകിയാണ് ടാറിങ് പൊളിച്ചത്.
മുൻപ് കുണ്ടും കുഴിയും നിറഞ്ഞ സാഹചര്യത്തിലും റോഡിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ ടാറിങ് ഇളക്കി മാറ്റിയതോടെ വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിക്കാറ്റും ഇളകി തെറിക്കുന്ന മെറ്റലും ജനങ്ങൾക്ക് ദുരിതമായി.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയും വർധിച്ചു.
ഒരാഴ്ച കൊണ്ട് ടാറിങ് അടക്കമുള്ള ജോലികൾ ചെയ്ത് തീർക്കുമെന്നാണു ജനപ്രതിനിധികൾ നാട്ടുകാർക്ക് നൽകിയിരുന്ന വാഗ്ദാനം. കാനയുടെ നിർമാണം ഒച്ചിഴയുന്ന വേഗത്തിലാണെന്നും ആക്ഷേപമുണ്ട്.
പഞ്ചായത്ത്, വില്ലേജ്, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തുന്ന തിരക്കേറിയ വഴിയാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

