മൂന്നാർ∙ ഇരവികുളം ദേശീയോദ്യാനത്തിൽ വരയാടുകളുടെ പ്രജനന കാലമാരംഭിച്ചതോടെ പാർക്ക് അടച്ചിടുന്നതിനുള്ള അനുമതി തേടി വൈൽഡ് ലൈഫ് വാർഡൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തുനൽകി. ഫെബ്രുവരി ഒന്നു മുതൽ രണ്ടു മാസക്കാലം പാർക്ക് അടച്ചിടണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
പാർക്ക് അടയ്ക്കുന്നതോടെ വിനോദ സഞ്ചാരികളുടെ സന്ദർശക സോണായ രാജമലയിൽ സന്ദർശകർക്ക് രണ്ടു മാസത്തേക്ക് സന്ദർശനം നിരോധിക്കും. ടൂറിസ്റ്റ് സോണിൽ ഉൾപ്പെടെ പാർക്കിന്റെ വിവിധയിടങ്ങളിൽ ഇതിനോടകം കുഞ്ഞുങ്ങൾ പിറന്നതായാണ് സൂചന. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജനുവരി ആദ്യവാരം തന്നെ ടൂറിസം സോണിൽ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

