കൊല്ലം ∙ താൻ കോൺഗ്രസിൽ ചേർന്ന അവസ്ഥയെക്കുറിച്ച് ആശങ്കയുണ്ടെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പരാമർശത്തിന് മറുപടിയുമായി അയിഷ പോറ്റി. ജ്യേഷ്ഠ സഹോദരിയെന്ന് തന്നെ വിശേഷിപ്പിച്ച ബാലഗോപാൽ, താൻ പാർട്ടിയിലുണ്ടായിരുന്നപ്പോൾ ആ പരിഗണന തന്നിരുന്നില്ലെന്നും കോൺഗ്രസിൽ ചേർന്നതിന് ശേഷം ആദ്യമായി ഡിസിസി ഓഫിസിൽ എത്തിയ അയിഷ പോറ്റി പറഞ്ഞു.
‘‘ഞാൻ മണ്ഡലത്തിൽ തുടക്കമിട്ട
പദ്ധതികൾ പലതും ബാലഗോപാൽ സ്വന്തം പദ്ധതിയായി അവതരിപ്പിക്കുകയും, അവയുടെ ഉദ്ഘാടനച്ചടങ്ങുകളിൽ പോലും എന്നെ ഒഴിവാക്കി. ചെയ്തു.
അന്ന് ജ്യേഷ്ഠ സഹോദരിയെക്കുറിച്ച് ആശങ്ക തോന്നിയില്ലേ? താൻ ജനപ്രതിനിധി ആയിരുന്നപ്പോൾ, മണ്ഡലത്തിൽ അതിനുമുൻപു തുടങ്ങിവച്ച എല്ലാ പദ്ധതികളിലും അന്നത്തെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനിടയിലാണ് കാലിനു പരുക്കുണ്ടായത്.
അത് ഭേദമാവുകയും ചെയ്തു.
രണ്ടര വർഷം മുൻപു വരെ പാർട്ടിയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. അവിടെ വേണ്ട
ആളല്ലെന്ന് അനുഭവപ്പെട്ടതിനാലും പ്രവർത്തിക്കാനുള്ള ഇടമില്ലെന്നും മനസ്സിലാക്കിയാണു പാർട്ടി വിട്ടത്. എനിക്കുവേണ്ടി ത്യാഗപൂർണമായി പ്രവർത്തിച്ച ഒട്ടേറെ പ്രവർത്തകരുണ്ട്.
100 ശതമാനം ആത്മാർഥതയോടെ ചുമതലകൾ നിറവേറ്റി. സമൂഹമാധ്യമങ്ങൾ ശ്രദ്ധിക്കാറില്ല.
അതിലെ മ്ലേച്ഛമായ ഭാഷ തന്നെക്കുറിച്ചല്ല.
മോശം പരാമർശം നടത്തിയ ചാനൽ അവതാരകന് തന്നെക്കുറിച്ച് അറിയില്ല’’– അയിഷ പോറ്റി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി, പി.സി വിഷ്ണുനാഥ് എംഎൽഎ എന്നിവർ പ്രസംഗിച്ചു.
ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഷാൾ അണിയിച്ചു. ബിന്ദു കൃഷ്ണ, എ.
ഷാനവാസ്ഖാൻ, ഡി ഗീതാകൃഷ്ണൻ തുടങ്ങി ഒട്ടേറെ നേതാക്കളും പ്രവർത്തകരും ചേർന്നു മുദ്രാവാക്യം മുഴക്കിയാണ് വരവേറ്റത്.
കോൺഗ്രസ് സംരക്ഷിക്കും: കൊടിക്കുന്നിൽ
അയിഷ പോറ്റിക്ക് കോൺഗ്രസിൽ പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകുമെന്നും അവരെ പാർട്ടി സംരക്ഷിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. സിപിഎമ്മിൽ ആയിരുന്നപ്പോഴാണ് അയിഷ പോറ്റി അനാഥ ആയിരുന്നത്.
കോൺഗ്രസിലേക്കു വന്ന അയിഷ പോറ്റിയെക്കുറിച്ച് ബാലഗോപാലിന് ആശങ്ക വേണ്ട. അയിഷ പോറ്റിയോടു ബാലഗോപാൽ നീതി കാണിച്ചില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. സിപിഎമ്മിൽ നിന്നും മറ്റ് ഇടതുകക്ഷികളിൽ നിന്നുമായി കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്കു വരുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

