ഇരിട്ടി ∙ നഗരമേഖലയിൽ വാഹനങ്ങൾക്ക് അപകടക്കെണി ഒരുക്കിയ ‘ചതിക്കുഴി’ ഒഴിവാക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി. പയഞ്ചേരിമുക്കിന് സമീപം തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ റോഡ് പൊളിഞ്ഞു രൂപപ്പെട്ട
കുഴി ഇല്ലാതാക്കുന്നതിനുള്ള പ്രവൃത്തിയാണ് മരാമത്ത് അധികൃതർ ആരംഭിച്ചിട്ടുള്ളത്. ഈ ഭാഗത്തു ഉറവ കൂടി ഉള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ കേവലം കുഴി അടയ്ക്കൽ പ്രവൃത്തി അല്ലാതെ നിശ്ചിത നീളത്തിലും വീതിയിലും നിലവിലെ ടാറിങ് കോരിമാറ്റി ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തിയാണ് നടത്തുന്നത്.
ഇന്നലെ ടാറിങ് കോരിമാറ്റി. ഇന്ന് ജല അതോറിറ്റി അധികൃതർ പരിശോധന നടത്തുമെന്നും സ്വാഭാവിക ഉറവയാണോ, ജല അതോറിറ്റി പൈപ്പ് ലീക്കുണ്ടോ എന്നു മനസ്സിലാക്കിയ ശേഷം ഇന്നുതന്നെ ഇന്റർലോക്ക് വിരിക്കൽ പ്രവൃത്തി നടത്തണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും മരാമത്ത് റോഡ്സ് വിഭാഗം ഇരിട്ടി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ടി.വി.രേഷ്മ അറിയിച്ചു.
രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച ഈ റോഡിൽ നഗരമേഖലയിൽ മാത്രം ഉള്ള ഈ കുഴികൾ മനസ്സിലാക്കാതെ വേഗത്തിൽ എത്തി വാഹനങ്ങൾ ഈ കുഴിയിൽ വീണു അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

