രാവിലെ വീട്ടിൽനിന്ന് മത്സരം നടക്കുന്ന സാഹിത്യ അക്കാദമി ഹാളിലേക്ക്, പിന്നീട് ആശുപത്രിയിലേക്ക്, അവിടെനിന്ന് നേരെ വേദിയിലേക്ക്; സംഭവബഹുലമായിരുന്നു മഹേശ്വറിന്റെ ഇന്നലത്തെ ദിവസം.രാവിലെ അമ്മയുടെയും മുത്തശ്ശിയുടെയും കൂടെ എച്ച്എസ് ബോയ്സ് വിഭാഗം ഓട്ടൻതുള്ളലിൽ മത്സരിക്കാൻ മേക്കപ്പ് അണിയാൻ മഹേശ്വർ എച്ച്.വാരിയർ ആരംഭിച്ചു. ഏഴാമതായിരുന്നു മത്സരം.
ഇടയ്ക്ക് ഛർദിച്ചെങ്കിലും കാര്യമാക്കിയില്ല. മേക്കപ്പ് കഴിഞ്ഞ് അടുത്തതായി വേദിയിലേക്ക് കയറാൻ നിൽക്കുമ്പോൾ തീരെ വയ്യാതായി, പെട്ടെന്ന് കുഴഞ്ഞുവീഴാൻ തുടങ്ങി.
ഉടൻ വേഷവിധാനങ്ങൾ അഴിച്ച് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക്.അവിടെ ചെന്നപ്പോൾ ബിപി ലോ, പൾസ് റേറ്റ് കുറവ്.
ഡ്രിപ്പിട്ട് രണ്ട് മണിക്കൂർ കിടന്നു. മത്സരം അവസാനിക്കാറായപ്പോൾ ആംബുലൻസിൽ അക്കാദമി ഹാളിലെത്തി വേഷവിധാനങ്ങൾ സജ്ജമാക്കി, നേരെ വേദിയിലേക്ക്. പതിവിലും ആവേശത്തോടെ അവതരിപ്പിച്ചെങ്കിലും അവശനായാണ് വേദിവിട്ടിറങ്ങിയത്. റിസൽട്ട് വന്നപ്പോൾ എ ഗ്രേഡ്!
മായന്നൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

