കോട്ടയം∙ മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജിയും, ഐഐടി ഖരഖ്പൂരും, ഡിപ്പാർട്മെന്റ് ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജി, കൊച്ചിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പോളിമെറ-2026 അന്താരാഷ്ട്ര പോളിമർ ശാസ്ത്ര കോൺഫറൻസ് ജനുവരി 11ന് വിജയകരമായി സമാപിച്ചു. കൺവർജൻസ് അക്കാദിയ കോംപ്ലക്സിൽ നടന്ന ഈ നാലുദിവസത്തെ സമ്മേളനം ജനുവരി 8 ന് ‘അഡ്വാൻസ്ഡ് പോളിമെർ മെറ്റീരിയൽസ് ഫോർ നെക്സ്റ്റ് ജനറേഷൻ എനർജി കൺവെർഷൻ ആൻഡ് സ്റ്റോറേജ് ഡിവൈസസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രീ-കോൺഫറൻസ് വർക്ഷോപ്പോടെയാണ് തുടക്കം കുറിച്ചത്.
ബാറ്ററി ടെക്നോളജിയിലെ നൂതന മുന്നേറ്റങ്ങളെ കുറിച്ച് ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
മഹാത്മാ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. സി.ടി.അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്ത ഈ സമ്മേളനം, പ്രൊഫ.
കിൻസുക് നാസ്കർ (ഐ.ഐ.ടി ഖരഗ്പൂർ), പ്രൊഫ. പ്രശാന്ത് രാഘവൻ, ഡോ.
കുരുവിള ജോസഫ് (ഐഐഎസ്ടി), ഡോ. അജി.എം.എൻ (എച്ച്.എഫ് ഇന്ത്യ മിക്സിംഗ്), പേരം പ്രസാദ റാവു (ടെക്നോബിസ്, തായ്ലൻഡ്), ഷീല തോമസ് ഐഎഎസ്, അമർനാഥ് സോണിക (അപ്പോളോ ടയർസ്), പ്രൊഫ.
ക്രിസ്റ്റ്യൻ ഡ്രെയർ, ഡോ.ദിമിട്രോവ് കിറിൽ (വിൽടൗ, ജർമ്മനി), ഡോ. ജി.പാർത്ഥസാരഥി (എൻഐഎഎസ്സ്, ഐഐഎസ്സ്സി, ബംഗളൂരു) തുടങ്ങിയ പ്രമുഖർ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പോളിമർ ശാസ്ത്രത്തിലെ സുസ്ഥിരവും ഊർജ്ജപ്രയോഗങ്ങളുമായി ബന്ധപ്പെട്ട
പോളിമറുകൾ, അഡ്വാൻസ്ഡ് കോമ്പോസിറ്റുകൾ, സ്മാർട്ട് മെറ്റീരിയലുകൾ, ബയോപോളിമറുകൾ, റബ്ബറും ഇലാസ്റ്റോമറുകളും, പോളിമർ മെംബ്രെയ്നുകൾ, കംപ്യൂട്ടേഷണൽ മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ ഗവേഷണ മുന്നേറ്റങ്ങൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. വ്യവസായ–അക്കാദമിക സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട
ഇൻഡസ്ടറി അക്കദമിയാ മീറ്റ് സമ്മേളനത്തിന്റെ ഒരു പ്രധാന ആകർഷണമായി. ബാലഗോപാൽ ചന്ദ്രശേഖർ (ചെയർമാൻ, കെഎസ്ഐഡിസി), മിസ്റ്റർ പ്രേംകുമാർ എസ്സ്.
(ജോയിന്റ് സെക്രട്ടറി ഐആർഐ കേരള ചാപ്റ്റർ & ഡയറക്ടർ , ടിടിആർസി പ്രൈവറ്റ് ലിമിറ്റഡ്), അജയ് ജോർജ് വര്ഗീസ് (കൺവീനർ, സിഐഐ കേരള ഈസ് ഓഫ് ഡൂയിങ് ബിസിനെസ്സ് പാനൽ & മാനേജിങ് ഡയറക്ടർ, ബിഭ ഡ്രഗ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്), മിസ്റ്റർ. പേരം പ്രസാദ റാവു (സിഇഒ ആൻഡ് ഫൗണ്ടർ, ടെക്നോബിസ്, തായ്ലാൻഡ്), തുടങ്ങിയ പ്രമുഖർ നയിച്ച ചർച്ചകളും തുടർന്നു നടന്ന പാനല് ഡിസ്കഷനും ഈ മീറ്റിനെ മറ്റൊരു തലത്തിലേക്കുയർത്തി.
യുവ ഗവേഷകരുടെ മികച്ച സംഭാവനകൾ അംഗീകരിക്കുന്നതിനായി പോളിമെറ റൈസിംഗ് സയന്റിസ്റ്റ് അവാർഡ് 2026 നൽകി.
സമാപന ചടങ്ങിൽ, മികച്ച ഓറൽ പ്രസന്റേഷൻ, പോസ്റ്റർ പ്രസന്റേഷൻ എന്നിവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഡോ.
ദ്രുപിത.എം.പലേരി (ഐഐടിമദ്രാസ്), പോളിമെറ റൈസിംഗ് സയന്റിസ്റ്റ് അവാർഡ് 2026 ഏറ്റുവാങ്ങി. തുടർന്ന്, സ്കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജിയും സി.ഡബ്ലിയു.ആർ.ഡി.എമ്മും, കാലടി ശ്രീ ശങ്കര കോളജും സംയുക്തമായി നടത്തിയ ഷോർട്ട് ടേം കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു .
ഈ കോൺഫറൻസിന്റെ കൺവീനറും സ്കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറുമായ ഡോ ശ്രീകല.എം.എസ് നന്ദി രേഖപ്പെടുത്തി. ലോകത്തെ പ്രമുഖ ഗവേഷകരുടെ പങ്കാളിത്തത്തോടെ, പോളിമർ സയൻസ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ശാസ്ത്രീയ പുരോഗതികളും പങ്കുവയ്ക്കാൻ കഴിയുന്ന ആഗോള വേദിയായി പോളിമെറ-2026’ മാറിയതായി ഈ സമ്മേളനത്തിൽ വിലയിരുത്തപ്പെട്ടു.
കൂടുതൽ വിദേശ സർവ്വകലാശാലകളുമായി സഹകരിച്ച് 2027 ൽ ഈ കോൺഫറൻസിന്റെ മൂന്നാം പതിപ്പായ ‘പോളിമെറ-2027’ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു കൊണ്ട് ഈ സമ്മേളനത്തിനു സമാപനം കുറിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

