ആലുവ∙ മൊറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ഡോ. അമീന ഗുരിബ് ഫക്കിമിന്റെ വസതിയിലെ മുറിയിൽ ആലുവ സന്ദർശനത്തിന്റെ ഓർമയ്ക്കായി ഈ ചിത്രം ഉണ്ടാകും.
സർക്കാർ അതിഥിമന്ദിരമായ പാലസിന്റെ മാനേജർ ജോസഫ് ജോൺ വെള്ളക്കടലാസിൽ വരച്ചു ഫ്രെയിം ചെയ്തു നൽകിയ ചാർക്കോൾ പോർട്രെയ്റ്റ്.
തിരുവനന്തപുരത്ത് നിയമസഭാ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ മൊറീഷ്യസിൽ നിന്നു മുംബൈ വഴി ശനിയാഴ്ച അർധരാത്രിയാണ് ഡോ. അമീന കൊച്ചിയിൽ വിമാനമിറങ്ങിയത്.
തുടർന്നു പാലസിൽ താമസിച്ചു. പ്രഭാത ഭക്ഷണം കഴിഞ്ഞാണ് മടങ്ങിയത്.
പ്രശസ്ത ജൈവവൈവിധ്യ ശാസ്ത്രജ്ഞയാണ് ഡോ. അമീന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

