കട്ടപ്പന ∙ ലോഡുമായെത്തിയ ലോറി 200 അടിയോളം താഴ്ചയിലേക്ക് പതിച്ചെങ്കിലും വൻ അപകടം ഒഴിവായി. ലോറി മരത്തിൽ തട്ടി നിന്നതിനാൽ താഴ്ഭാഗത്തുണ്ടായിരുന്ന വീട്ടിലേക്ക് പതിക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന വ്യക്തി അപകടം കണ്ട് ഓടിമാറുന്നതിനിടെ വീണു നിസ്സാര പരുക്കേറ്റു.
അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശി മണിമാരനും(52) പരുക്കേറ്റു.
കട്ടപ്പന-പുളിയൻമല റോഡിൽ ഹിൽടോപ്പിനു സമീപത്തെ കൊടുംവളവിൽ ഇന്നലെ രാവിലെ 11.30ഓടെ ആയിരുന്നു അപകടം. തമിഴ്നാട് നാമക്കല്ലിൽ നിന്ന് ടൈൽ ഒട്ടിക്കുന്ന പശയുടെ ലോഡുമായി എത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് നിരങ്ങിയിറങ്ങുകയായിരുന്നു.
കൃഷിയിടത്തിലൂടെ താഴേക്ക് നീങ്ങിയ ലോറിയിൽ നിന്ന് പശ അടങ്ങിയ ചാക്കുകൾ പലയിടങ്ങളിലായി ചിതറിത്തെറിച്ചു.
ഇതിനിടെ മരത്തിൽ തട്ടി നിന്നതോടെ കൂടുതൽ അപകടം ഒഴിവായി. പരുക്കേറ്റ ഡ്രൈവർ കട്ടപ്പന സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങി.
പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ലോറി താഴേക്ക് പതിക്കാതിരിക്കാൻ വടം ഉപയോഗിച്ച് കെട്ടിനിർത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് റോഡിലേക്ക് കയറ്റുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

