പയ്യന്നൂർ ∙ ദേശീയപാതയിൽ പെരുമ്പയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വൈകുന്നേരം 5 മണിയോടെയാണു കുരുക്ക് രൂക്ഷമാകുന്നത്.
ഇതു പലദിവസങ്ങളിലും രാത്രി 8 മണി വരെ നീളുന്നു. പെരുമ്പ പാലത്തിലാണു പലപ്പോഴും കുരുക്ക് തുടങ്ങുന്നത്. അതു കോത്തായി മുക്ക് വരെ നീളും.
പാലത്തിനപ്പുറം എടാട്ട് ഭാഗത്തു സർവീസ് റോഡിൽനിന്നു ദേശീയപാതയിലേക്കു വലിയ വാഹനങ്ങൾ കയറിയാൽ അവ പാലത്തിന്റെ മുകളിൽ കയറുമ്പോൾ പയ്യന്നൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കയറുന്നതോടെ കുരുക്ക് തുടങ്ങും.
പയ്യന്നൂർ ടൗണിൽനിന്നും ബൈപാസ് റോഡിൽനിന്നും വാഹനങ്ങൾക്കു ദേശീയപാതയിൽ കയറാനാകാതെ ഇരുറോഡുകളിലും വാഹനനിര രൂപപ്പെടുന്നു. പൊലീസ് കിണഞ്ഞു ശ്രമിച്ചിട്ടും ഇത് പരിഹരിക്കാൻ കഴിയാറില്ല.
പെരുമ്പ പാലം മുതൽ കോത്തായിമുക്ക് വരെ പുതിയ ദേശീയപാത ബൈപാസ് റോഡായിട്ടാണ് പോകുന്നത്. അതുകൊണ്ട് തന്നെ ബൈപാസ് റോഡ് യാഥാർഥ്യമാക്കുകയാണ് ഈ ഗതാഗതക്കുരുക്കിന് പോംവഴിയെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ബൈപാസ് നിർമാണം ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

