തിരുവനന്തപുരം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തീകരണത്തിൽ പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പങ്ക് വളരെ വലുതാണെന്നും ലഭ്യമായ റിസോഴ്സ് ഉപയോഗിച്ച് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പഞ്ചായത്തുകളെ സഹായിക്കാനും പ്രൊഫഷണൽ സോഷ്യൽ വർക്കർമാർക്ക് കഴിയുമെന്ന് കില ഡയറക്ടർ ജനറൽ എ. നിസ്സാമുദ്ദീൻ ഐഎഎസ്.
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കാപ്സ്) സംസ്ഥാനതല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാർ ഇന്റർനാഷണൽ പോർട്ട് മാനേജിങ് ഡയറക്ടർ എൽ. രാധാകൃഷ്ണൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.
ഒരു പ്രൊഫഷൻ എന്ന നിലയിൽ സാമൂഹ്യപ്രവർത്തന മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു.
തുടർന്ന് റവന്യൂ ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ ഐഎഎസ് സർക്കാർ തലത്തിൽ സോഷ്യൽ വർക്കേഴ്സിന്റെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു.
ചടങ്ങിൽ സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഡോമി ജോൺ, സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. പ്രീതി വിൽസൺ, കാപ്സ് ജനറൽ സെക്രട്ടറി സേവ്യർകുട്ടി ഫ്രാൻസിസ്, സ്റ്റേറ്റ് പ്രസിഡന്റ് ഡോ.
ചെറിയാൻ പി കുര്യൻ, സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് ഡോ. എം.പി ആന്റണി, ക്യാപ്സ് തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ഡോ.
രാകേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദ്വിദിന കാപ്സ് നേതൃ സംഗമത്തിന്റെ സമാപന സമ്മേളനം 11ന് ഉച്ചയ്ക്ക് 2:30 ന് എക്സൈസ് കമ്മീഷണർ ടി.വി.സുഭാഷ് ഐഎഎസ് നിർവ്വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

