ഇറാനിൽ രാഷ്ട്രീയ മാറ്റം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർ തെമ്മാടികളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വേണ്ടി പ്രവർത്തിക്കുന്നവരുമാണെന്ന് ആരോപിച്ച് ഇറാനിയൻ പരമോന്നത നേതാവ് ഖമനയി.
One of the most powerful images of the Iranian revolution against tyranny is that of an Iranian young woman burning Khamenei’s portrait ، and lighting her cigarette with it. വിദേശശക്തികളുടെ കൂലിക്കാരാണ് രാജ്യത്ത് പൊതുമുതൽ നശിപ്പിച്ച് സമയം ചെയ്യുന്നതെന്നും ദേശീയ ടിവി ചാനലിൽ ഖമനയി പറഞ്ഞു.
മഹാന്മാരായ നിരവധിപേരുടെ രക്തത്തിൽ നിന്ന് പിറന്നതാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ. അത് ഇത്തരം കൂലിക്കാർക്ക് മുന്നിൽ അടിയറവ് വയ്ക്കില്ലെന്നും ഖമനയി പറഞ്ഞു.
ഇറാനിൽ പണപ്പെരുപ്പം 40 ശതമാനത്തിന് മുകളിലേക്ക് കത്തിക്കയറുകയും കറൻസിയായ ഇറാനിയൻ റിയാലിന്റെ മൂല്യം ഡോളറിനെതിരെ അനൗദ്യോഗിക വിപണിയിൽ 14 ലക്ഷത്തിന് മുകളിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യത്ത് ജെൻ സീ പ്രക്ഷോഭം ആളിക്കത്തിയത്.
അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തിയ കടുത്ത ഉപരോധം മൂലം ഇറാന്റെ സമ്പദ്വ്യവസ്ഥ തരിപ്പണമായി. മുഖ്യ വരുമാന മാർഗമായ എണ്ണ വിൽക്കാനാവാത്ത സ്ഥിതി.
കയറ്റുമതിയും ഇറക്കുമതിയും താറുമാറായി.
ഇറക്കുമതി ഏറക്കുറെ നിലച്ചതോടെ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയർന്നു. ഉദാഹരണത്തിന് ഇന്ത്യയിൽ പണപ്പെരുപ്പം ഒരു ശതമാനത്തിന് അടുത്താണെങ്കിൽ ഇറാനിൽ അത് 40 ശതമാനത്തിന് മുകളിൽ.
90.16 രൂപ കൊടുത്താൽ ഒരു ഡോളർ കിട്ടും. എന്നാൽ, 14 ലക്ഷത്തിലധികം റിയാൽ കൊടുത്താലേ ഇറാനിൽ ഒരു ഡോളർ കിട്ടൂ.
കറൻസിക്ക് പേപ്പറിന്റെ വില പോലുമില്ലാത്ത അവസ്ഥ.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയും സാമ്പത്തികഞെരുക്കം കനക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം കടുത്തത്. രാഷ്ട്രീയമാറ്റം എന്ന ആവശ്യത്തിലേക്ക് പ്രതിഷേധം മാറി.
ഖമനയി ഉൾപ്പെടെയുള്ളവർ രാജ്യം വിടണമെന്നാണ് യുവാക്കളുടെ ആവശ്യം. രാജ്യത്തെ നിയമങ്ങളെല്ലാം ലംഘിച്ചാണ് സമരം മുന്നോട്ടു നീങ്ങുന്നത്.
ഇറാനിൽ പരമോന്നത നേതാക്കളുടെ ചിത്രം കത്തിക്കുന്നത് നിയമവിരുദ്ധമാണ്.
സ്ത്രീകൾ പുകവലിക്കാനും പാടില്ല. സമരത്തിനിടെ ഒരു യുവതി ഖമനയിയുടെ ചിത്രം കത്തിച്ച് അതുകൊണ്ട് സിഗററ്റിന് തീകൊളുത്തി വലിക്കുന്ന ദൃശ്യം വൈറലായിട്ടുണ്ട്.
A young Iranian woman publicly appears without a hijab!
Burning an image of Ayatollah Khamenei & lighting a cigarette! An act of defiance against the Islamic regime.
& its women deserve freedom from ’s rule. ഹിജാബിനെതിരെ നടന്ന സമരം മറ്റുപല നിയമങ്ങൾക്കെതിരായും നീങ്ങുകയാണെന്നും ഇതു വ്യക്തമാക്കുന്നു.
ഖമനയി ഇതിനിടെ റഷ്യയിലേക്ക് കടന്നേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇറാൻ തള്ളി. പ്രതിഷേധക്കാർക്കുനേരെ ഇറാനിയൻ സേന വെടിവയ്പ്പ് ഉൾപ്പെടെ നടത്തുന്നുണ്ട്.
ഇതിനകം 200ലേറെ പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. 2,000ൽ അധികംപേരെ അറസ്റ്റ് ചെയ്തു.
രാജ്യത്ത് ഇന്റർനെറ്റും നിർത്തലാക്കിയിട്ടുണ്ട്.
പ്രതിഷേധക്കാർക്കുനേരെ വെടിവയ്പ്പ് തുടർന്നാൽ ഇറാനിൽ അമേരിക്കൻ സൈന്യം ഇടപെടുമെന്ന മുന്നറിയിപ്പ് ട്രംപും നൽകിയിട്ടുണ്ട്. അതേസമയം, വെനസ്വേലയ്ക്ക് സമാനമായി ഇറാനിലും അമേരിക്കൻ ഇടപെടൽ വേണമെന്ന ആവശ്യം വിമതർ ഉന്നയിക്കുന്നുണ്ട്.
One of the most powerful images of the Iranian revolution against tyranny is that of an Iranian young woman burning Khamenei’s portrait ، and lighting her cigarette with it.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ നിർണായക അംഗമായ ഇറാൻ പ്രതിഷേധത്തിന് നടുവിലായത് എണ്ണവിലയെയും ബാധിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.9% ഉയർന്ന് 62.52 ഡോളറിലെത്തി.
ഡബ്ല്യുടിഐ ക്രൂഡ് വിലയും 0.9% വർധിച്ച് 59.29 ഡോളറായി.
ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്
ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അടുത്തയാഴ്ച ഇന്ത്യയിലെത്തും. വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ, തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രക്ഷോഭങ്ങളുടെയും അമേരിക്കൻ ഉപരോധത്തിന്റെയും പശ്ചാത്തലത്തിലാണ് സന്ദർശനം.
ഇറാനിൽ വൻ നിക്ഷേപത്തോടെ ഇന്ത്യ സജ്ജമാക്കിയ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനവും സുരക്ഷയുമാണ് പ്രധാന വിഷയം.
ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് നിയന്ത്രിക്കുന്ന തുറമുഖത്ത്, 2024 മുതൽ 10 വർഷത്തേക്കാണ് ഇന്ത്യയ്ക്ക് നിയന്ത്രണാനുമതി. പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിലേക്കും മധ്യേഷ്യയിലേക്കും വാണിജ്യ ഇടപാടുകൾ നടത്താനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടെന്ന വിശേഷണമുള്ള നിർണായക തുറമുഖമാണിത്.
റഷ്യ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങിയവയ്ക്കും ചബഹാർ ഉപകാരപ്രദമാണ്.
റഷ്യയാകട്ടെ ചബഹാറിനെ ഇന്റർനാഷനൽ നോർത്ത്-സൗത്ത് ഇടനാഴിയുമായി ബന്ധിപ്പിക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കിയിട്ടുണ്ട്. ഇതു യാഥാർഥ്യമായാൽ ഇന്ത്യയിൽ നിന്ന് ചബബാറിലേക്കും അവിടെനിന്ന് റെയിൽ മാർഗം റഷ്യ വഴി യൂറോപ്പിലേക്കും കടക്കാനാകും.
ഇത് ചരക്കുനീക്കം ഏറെ ഏളുപ്പവും ചെലവുകുറഞ്ഞതുമാക്കും. പാക്കിസ്ഥാനെ പൂർണമായും ഒഴിവാക്കാമെന്നതിനാൽ അഫ്ഗാൻ ഭരണകൂടത്തിനും ചബഹാർ നേട്ടമാകും.
നിലവിൽ ഇറാൻ നേരിടുന്ന പ്രതിസന്ധികൾ ഒഴിവാക്കാൻ ഇന്ത്യയും ശ്രമം നടത്തിയേക്കുമെന്നാണ് സൂചനകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

