ഇടയിരിക്കപ്പുഴ ∙ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരുക്ക്. സ്കൂട്ടർ യാത്രക്കാരൻ കടയനിക്കാട് മരുക്കേലീൽ പുരുഷോത്തമൻ നായർ (74), ബൈക്ക് യാത്രക്കാരായ കടയനിക്കാട് പുന്നത്തോട്ടത്തിൽ ഷിജുമോൻ (50), സുനിമോൾ (45) എന്നിവർക്കാണ് പരുക്കേറ്റത്.
മൂവരും ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഇന്നലെ 2ന് കറുകച്ചാൽ – മണിമല റോഡിൽ ഇടയിരിക്കപ്പുഴ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം. മണിമല ഭാഗത്ത് നിന്നു വന്ന ബൈക്ക് ലോറിയെ മറികടക്കുമ്പോൾ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ടോറസ് പെട്ടെന്ന് നിർത്തിയതിനാൽ വലിയ അപകടമൊഴിവായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

