മലയാള മനോരമ സമ്പാദ്യം മാഗസിന്റെ ഫിനാൻസ് ഡോക്ടർ പംക്തിയിൽ ഇടുക്കിയിൽ നിന്ന് മനു ജോസഫ് ചോദിച്ച ചോദ്യമാണിത് – ‘‘ഈസ്റ്റേണിൽ ഇപ്പോൾ നിക്ഷേപിക്കണോ? ഓർക്ലയുടെ വില ലിസ്റ്റിങ് മുതൽ താഴേക്കാണ്, ദീർഘകാലത്തേക്കായി പരിഗണിക്കണോ?’’.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് അസോഷ്യേറ്റ് ഡയറക്ടർ ഡോ. ആർ.ജി.
രഞ്ജിത് ഈ ചോദ്യത്തിന് നൽകിയ മറുപടി താഴെ. നിക്ഷേപവുമായി ബന്ധപ്പെട്ട
വായനക്കാരുടെ സംശയത്തിന് മറുപടി നൽകുന്ന പംക്തിയാണ് ഫിനാൻസ് ഡോക്ടർ. സംശയങ്ങളും നിക്ഷേപ തീരുമാനങ്ങളും കത്തിലൂടെയോ ഇ-മെയിൽ വഴിയോ വാട്സാപ് വഴിയോ പൂർണവിലാസം സഹിതം അറിയിക്കാം.
∙ വാട്സാപ് നമ്പർ : 9207749142.
∙ വിലാസം : എഡിറ്റർ, മനോരമ സമ്പാദ്യം, മലയാള മനോരമ, കോട്ടയം – 686001.
∙ ഇ-മെയിൽ : [email protected]
മനു ജോസഫിന്റെ ചോദ്യത്തിനുള്ള മറുപടി:
സ്പൈസസ് ആൻഡ് കൺവീനിയന്റ് ഫുഡ് വിഭാഗത്തിൽ രാജ്യത്തെ മികച്ച 4 കമ്പനികളിൽ ഒന്നാണ് ഓർക്ക്ല ഇന്ത്യ. പ്രത്യേകിച്ച് പ്രാദേശികതലത്തിൽ എംടിആർ, ഈസ്റ്റേൺ ബ്രാൻഡുകളിലൂടെ കർണാടകയിൽ 31 ശതമാനവും കേരളത്തിൽ 42 ശതമാനവും വിപണി വിഹിതമുണ്ട്.
റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് വിഭാഗങ്ങളെടുത്താൽ ഇന്ത്യയിൽ 18.6% വിപണിവിഹിതവും കമ്പനിക്കുണ്ട്.
പ്രവർത്തനച്ചെലവുകൾ കാര്യക്ഷമമായതോടെ എബിറ്റ്ഡ മാർജിൻ 16.6% ആയി മെച്ചപ്പെട്ടു. അതേസമയം 9 പ്ലാന്റുകൾ 46% ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ഇത് സ്കേലബിലിറ്റിക്ക് ഇനിയും അവസരം നൽകുന്നുണ്ട്.
45 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും (ആകെ വരുമാനത്തിന്റെ 20%) വളർച്ച കൈവരിച്ചു.
കടരഹിത ബാലൻസ് ഷീറ്റും ശക്തമായ കാഷ്ഫ്ലോയും കമ്പനിക്കുണ്ട്. നികുതി ഇളവുകൾ, അനുകൂലമായ മൺസൂൺ, പണപ്പെരുപ്പം കുറഞ്ഞത് എന്നിവമൂലമുണ്ടാകുന്ന ഡിമാൻഡ് മുതലെടുക്കാൻ കമ്പനിക്കു സാധിച്ചേക്കും.
നിലവിലെ PE (on FY25 EPS diluted for IPO) 32 ഇരട്ടിയാണ്. ഇതു കണക്കിലെടുക്കുമ്പോൾ, ദീർഘകാല നിക്ഷേപത്തിനായി ഓഹരി പരിഗണിക്കാവുന്നതാണ്.
(മലയാള മനോരമ സമ്പാദ്യം ജനുവരി 2026 ലക്കത്തിൽ നിന്ന്) ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

