നെടുങ്കണ്ടം ∙ രാമക്കൽമേട്ടിലെ കൃഷിയിടത്തിൽനിന്നു പെരുമ്പാമ്പിനെ പിടികൂടി. പുതുവേലിൽ അശ്വതി ഭവനിൽ അംബുജാക്ഷന്റെ കൃഷിയിടത്തിൽ നിന്നാണ് 10 കിലോയിലധികം ഭാരമുള്ള പാമ്പിനെ വനപാലകർ പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെ വീടിനോട് ചേർന്ന കൃഷി സ്ഥലത്താണ് പാമ്പിനെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ കല്ലാർ സെക്ഷൻ ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഇ.എസ്.ഷൈജുവിന്റെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ പിടികൂടി തമിഴ്നാട് വനമേഖലയിൽ തുറന്നുവിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

