പഴഞ്ഞി∙ ഗവ.സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ട മരച്ചില്ലകളും മരത്തടികളും കത്തിനശിച്ചു.
ഇന്നലെ അർധരാത്രിയാണ് ഗ്രൗണ്ടിൽ റോഡിനോട് ചേർന്ന് കൂട്ടിയിട്ട മരത്തടികൾക്ക് തീപിടിച്ചത്.
തീയണയ്ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീ ആളിപ്പടർന്നതോടെ അഗ്നിരക്ഷസേനയെ വിവരമറിയിച്ചു. തുടർന്ന് കുന്നംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷസേനാംഗങ്ങൾ തീയണച്ചു. സമീപത്തെ ബേക്കറിയിലേക്ക് തീ പടരാതിരുന്നത് മൂലം അപകടമൊഴിവായി.
2 മാസം മുൻപ്, റോഡരികിലേക്ക് ചാഞ്ഞ മരത്തിന്റെ കൊമ്പുകൾ മുറിച്ചിട്ടിരുന്നു. ഇവയാണ് ഗ്രൗണ്ടിൽ കൂട്ടിയിട്ടിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

