സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഗ്രാമിന് 25 രൂപ കുറഞ്ഞ സ്വർണവില ഇന്ന് 65 രൂപ വർധിച്ചു.
12,715 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് 520 രൂപ വർധിച്ച് 1,01,720 രൂപയിലുമെത്തി.
രാജ്യാന്തര വിപണിയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർധിച്ചതും യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് വില ഉയർത്തിയത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔൺസിന് കാൽ ശതമാനത്തോളം വർധിച്ച് 4,463 ഡോളറെന്ന വിലയിലാണ് സ്വർണവില.
ഇന്നത്തെ വിലയനുസരിച്ച് കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലി സഹിതം 1,15,300 രൂപയെങ്കിലും വേണ്ടി വരും.
സാധാരണ മൂന്ന് മുതൽ മുപ്പത് ശതമാനം വരെയാണ് സ്വർണത്തിന് പണിക്കൂലി ഈടാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ചാണ് പണിക്കൂലിയിലും വ്യത്യാസമുണ്ടാവുക.
ഇതിന് പുറമെ സ്വർണവിലയും പണിക്കൂലിയും ചേർത്ത തുകയ്ക്ക് മൂന്ന് ശതമാനം ജിഎസ്ടി നൽകണം. ഹോൾമാർക്കിംഗ് ചാർജായി 45 രൂപയും 18 ശതമാനം ജിഎസ്ടിയും ചേർത്ത് 53.5 രൂപയും ആഭരണം വാങ്ങാൻ ചെലവാകും.
ഇതെല്ലാം ചേർത്ത ആഭരണ വിലയാണ് മുകളിൽ നൽകിയിരിക്കുന്നത്.
18 കാരറ്റും വെള്ളിയും
കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന് ഇന്നും രണ്ട് വിലയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) 50 രൂപയാണ് കൂട്ടിയത്.
ഇന്നത്തെ വില 10,555 രൂപ. എന്നാൽ 55 രൂപ വർധിപ്പിച്ച് 10,455 രൂപയിലാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) വിൽപ്പന.
വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 252 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
എന്തുകൊണ്ട് കൂടി
പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കണക്കാക്കുന്ന ഡോളർ സൂചിക 98.99 ലെവലിൽ എത്തിയ ശേഷം ഇടിഞ്ഞു.
ഇതോടെ മറ്റ് കറന്‍സികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും കുറഞ്ഞു. രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന സംഘർഷങ്ങളും സ്വർണവില വർധിക്കാനുള്ള കാരണങ്ങളാണ്.
യുഎസ് – വെനസ്വേല സംഘർഷമാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. സൈനിക നടപടി ഗ്രീന്‍ലൻഡിലേക്കും നീങ്ങുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന പുതിയ ആശങ്കയ്ക്ക് കാരണമായി.
ഗ്രീൻലൻഡിന്റെ പരമാധികാരം സംരക്ഷിക്കുമെന്നാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമനി, സ്പെയിൻ, പോളണ്ട് പോലുള്ളവയുടെ പ്രതികരണം.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ മേൽ കൂടുതൽ തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കവും വിപണിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. റഷ്യയുമായി വ്യാപാരം നടത്തുന്ന ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങളെ ലക്ഷ്യമിട്ട് റഷ്യൻ ഉപരോധ ബിൽ ട്രംപ് ഒപ്പിട്ടെന്നാണ് യുഎസ് സെനറ്ററുടെ അവകാശവാദം.
ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഇതിനോടകം യുഎസ് ചുമത്തിയിട്ടുണ്ട്.
ഇന്ന് പുറത്തുവരാനിരിക്കുന്ന യുഎസ് നോൺ ഫാർമിങ് തൊഴിൽ കണക്കിലാണ് ഇനി നിക്ഷേപകരുടെ ശ്രദ്ധ. യുഎസ് അടിസ്ഥാന പലിശ നിരക്കിലെ മാറ്റം എന്തായിരിക്കുമെന്ന സൂചന ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

