കോട്ടയം ∙ സംസ്ഥാനത്ത് ഏറ്റവും പ്രായമുള്ള പൊലീസ് നായ റീനയുടെ (12) വിരമിക്കൽ ഫയൽ പൊലീസ് ആസ്ഥാനത്ത് പരിഗണനയിൽ. ജില്ലാ പൊലീസ് സേനയുടെ ചുമതലയിലുള്ള ലാബ്രഡോർ വിഭാഗത്തിൽപെട്ട റീനയ്ക്ക് റിട്ടയർമെന്റ് പ്രായം 2 തവണ നീട്ടിക്കൊടുത്തതാണ്.
ഇനി തൃശൂർ പൊലീസ് അക്കാദമിയിലെ വിശ്രാന്തിയിൽ വിശ്രമിക്കട്ടെയെന്നാണ് മെഡിക്കൽ ബോർഡിന്റെ ശുപാർശ.
പൊലീസ് നായകൾക്കു 10 വയസ്സെത്തിയാൽ ആരോഗ്യ പരിശോധനയ്ക്കു ശേഷമേ തുടരാൻ അനുമതി നൽകൂ. റീനയ്ക്കൊപ്പം സർവീസിലെത്തിയ നായകളെല്ലാം 11 വയസ്സിൽ വിരമിച്ചു.
തൃശൂർ പൊലീസ് അക്കാദമി മെഡിക്കൽ ബോർഡ് 6 മാസം കൂടുമ്പോൾ റീനയ്ക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയിലും മികവ് തെളിയിച്ചെങ്കിലും വിശ്രമജീവിതം നയിക്കട്ടെയെന്നാണ് ശുപാർശ.
ഗ്രേഡ് എസ്ഐ പി.കെ.സജികുമാറും ഗ്രേഡ് എഎസ്ഐ കെ.എൻ.ശിവപ്രസാദുമാണ് റീനയുടെ ഹാൻഡലർമാർ.
കൊച്ചി മെട്രോ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോൾ സുരക്ഷാ ജോലിക്കായുള്ള സംഘത്തിൽ റീനയെയും ഉൾപ്പെടുത്തിരുന്നു. രാഷ്ട്രപതിയുടെ സന്ദർശന വേളകളിലും രാഹുൽഗാന്ധി നടത്തിയ ഭാരത്ജോഡോ യാത്രാ സമയത്തും റീനയെ സുരക്ഷാ പരിശോധനകൾക്കായി നിയോഗിച്ചിരുന്നു. രാവിലെ 4 കിലോമീറ്റർ നടത്തവും വൈകിട്ടത്തെ ട്രെയിനിങ്ങുമാണ് ആരോഗ്യമികവിനു കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

