തൃശൂർ ∙ പതിനാലായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്ക്കാനെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരാർഥികളെയും അധ്യാപകരെയും കാത്തിരിക്കുന്നതു ‘ഡിജിറ്റൽ’ വാസകേന്ദ്രങ്ങൾ. കിടക്കകളടക്കം അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയ 20 സ്കൂളുകളിലായാണു കുട്ടികൾക്കു താമസം ക്രമീകരിക്കുന്നത്. ഈ സ്കൂളുകളുടെ പട്ടിക ഡിജിറ്റൽ രൂപത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകും.
പട്ടികയിലെ സ്കൂളിന്റെ പേരിൽ ക്ലിക്ക് ചെയ്താലും ക്യു ആർ കോഡ് സ്കാൻ ചെയ്താലും താമസ േകന്ദ്രങ്ങളിലേക്കുള്ള വഴി മാപ്പിൽ തെളിയും. ഒപ്പമുള്ള മൊബൈൽ നമ്പറിൽ ക്ലിക്ക് ചെയ്താൽ താമസകേന്ദ്രങ്ങളിലേക്കു വിളിക്കാനും കഴിയും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 10 സ്കൂളുകൾ വീതമാണ് താമസകേന്ദ്രങ്ങളായി ഒരുക്കിയിട്ടുള്ളത്.
5 സ്കൂളുകൾ റിസർവ് പട്ടികയിലുമുണ്ട്. വിദ്യാർഥികൾക്കു കിടക്കയടക്കം സജ്ജമാക്കാൻ പ്രിൻസിപ്പൽമാർക്കു നിർദേശം നൽകിയിട്ടുണ്ട്.
കുടിവെള്ളം, ചുക്കുകാപ്പി തുടങ്ങിയവയും സജ്ജമാക്കും. പൊലീസ് കാവലിനു പുറമേ എൻഎസ്എസ്, എസ്പിസി തുടങ്ങിയവയുടെ വൊളന്റിയർമാരും സദാ സേവന സന്നദ്ധരായി താമസ കേന്ദ്രങ്ങളിലുണ്ടാകും. രാവും പകലും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.
കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ, തേക്കിൻകാട് മൈതാനത്തെ പ്രധാനവേദി എന്നിവിടങ്ങളിൽ ഹെൽപ് ഡസ്ക്കുകൾ തയാറാണ്.
ഇവിടങ്ങളിലെത്തുന്നവരെ താമസ കേന്ദ്രങ്ങളിലെത്തിക്കാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവരേക്കാൾ കൂടുതൽ ഗ്രൂപ്പ് ഇനങ്ങൾക്കെത്തുന്നവരാണു താമസ സൗകര്യം കൂടുതലും ഉപയോഗിക്കുക. എല്ലാ താമസ കേന്ദ്രങ്ങളിലും ശുചിത്വം ഉറപ്പാക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കോൾ ഏർപ്പെടുത്തി. താമസ കേന്ദ്രങ്ങളിൽ നിന്നു മത്സരവേദിയിലേക്കും ഭക്ഷണശാലയിലേക്കും തിരികെയും വാഹന സൗകര്യം ഉറപ്പാണ്. അക്കമഡേഷൻ കമ്മിറ്റി ചെയർമാൻ വി.ആർ.സുനിൽകുമാർ എംഎൽഎ, കൺവീനർ വിമൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
റിസർവ് കേന്ദ്രങ്ങൾ
∙അയ്യന്തോൾ ജിഎച്ച്എസ്എസ്
∙നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്
∙പൂങ്കുന്നം ജിഎച്ച്എസ്എസ്
∙അയ്യന്തോൾ നിർമല യുപിഎസ്
∙തിരൂർ സെന്റ് തോമസ് എച്ച്എസ്എസ്
പെൺകുട്ടികളുടെ താമസ കേന്ദ്രങ്ങൾ
∙ഒല്ലൂർ സെന്റ് മേരീസ് എച്ച്എസ്
∙ഒല്ലൂർ സെന്റ് റാഫേൽസ് എച്ച്എസ്എസ്
∙മിഷൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ്സ് സിജിഎച്ച്എസ്എസ്
∙മുക്കാട്ടുകര ബത്ലഹം ജിഎച്ച്എസ്എസ്
∙ഒളരിക്കര എൽഎഫ് സിജിഎച്ച്എസ്
∙പടിഞ്ഞാറേക്കോട്ട
സെന്റ് ആൻസ് എച്ച്എസ്എസ്
∙അരണാട്ടുകര ഇൻഫന്റ് ജീസസ് എച്ച്എസ്
∙തൃശൂർ വിവേകോദയം ഗേൾസ് എച്ച്എസ്
∙കുരിയച്ചിറ സെന്റ് പോൾസ് എച്ച്എസ്എസ്
∙തൃശൂർ ലൂർദ് സെന്റ് മേരീസ് യുപി
ആൺകുട്ടികളുടെ താമസ കേന്ദ്രങ്ങൾ
∙ഒല്ലൂർ ഹോളി ഏഞ്ജൽസ് എച്ച്എസ്എസ്
∙കുരിയച്ചിറ സെന്റ് ജോസഫ്സ് എച്ച്എസ്എസ്
∙മണ്ണുത്തി ഡോൺബോസ്കോ എച്ച്എസ്എസ്
∙കൂർക്കഞ്ചേരി ജെപിഇഎച്ച്എസ്
∙തോപ്പ് സെന്റ് തോമസ് എച്ച്എസ്എസ്
∙കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ്
∙അരണാട്ടുകര തരകൻസ് എച്ച്എസ്എസ്
∙തൃശൂർ സെന്റ് തോമസ് കോളജ് എച്ച്എസ്എസ്
∙കിഴക്കേക്കോട്ട ലൂർദ് സെന്റ് മേരീസ് യുപി
∙തൃശൂർ എൻഎസ്എസ് ഇഎംഎച്ച്എസ്എസ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

