കൂട്ടിക്കൽ ∙ ടൗണിനു സമീപം ലോക്കപ്പും ഓഫിസ് സൗകര്യങ്ങളുമുള്ള പൊലീസ് എയ്ഡ് പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ 3 ക്വാർട്ടേഴ്സുകൾ. മുൻപ് നന്നായി നടന്നിരുന്നതും ഇപ്പോൾ കാട് കയറി അനാഥമായി കിടന്നു നശിക്കുന്നതുമായ കെട്ടിടങ്ങളുടെ കഥയാണിത്.
വർഷങ്ങൾക്കു മുൻപ് ടൗണിനു സമീപം സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാതായിട്ട് 40 വർഷത്തിലേറെയായി. കെട്ടിടവും സ്ഥലവും വെറുതേ കിടന്നു നശിക്കാതെ മറ്റെന്തെങ്കിലും പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആകുമോ എന്നാണ് ജനങ്ങളുടെ ചോദ്യം.
പാഴാകുന്നത് പൊതുമുതൽ
4 പൊലീസുകാർ, ഒരു അഡിഷനൽ എസ്ഐ എന്നിവർ 24 മണിക്കൂറും ജോലി ചെയ്തിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് നിർത്തലാക്കിയത് മുതൽ കെട്ടിടം മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ല.
പിന്നീട് മുണ്ടക്കയം സ്റ്റേഷനിൽ നിന്നു നേരിട്ടുള്ള നിയന്ത്രണത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രദേശവും ഉൾപ്പെട്ടതോടെ എയ്ഡ് പോസ്റ്റ് വീണ്ടും പ്രവർത്തിക്കാനുള്ള സാധ്യതയില്ലാതായി.
കല്ലു കൊണ്ട് നിർമിച്ച കെട്ടിടം കാലപ്പഴക്കത്താൽ നശിച്ച നിലയിലാണ്. അനുബന്ധ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരുന്നു. പഞ്ചായത്ത് കെട്ടിടം ഏറ്റെടുത്ത് ഏതെങ്കിലും സർക്കാർ ഓഫിസുകൾക്ക് അനുയോജ്യമാക്കാൻ മുൻപ് ശ്രമം ഉണ്ടായെങ്കിലും നടപടികൾ ലക്ഷ്യത്തിലെത്തിയില്ല. കെട്ടിടവും സ്ഥലവും കാട് കയറി കിടക്കുന്നതിനാൽ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം വ്യാപകമാണ്.
എയ്ഡ് പോസ്റ്റ് വിസ്മൃതിയിൽ
ഇടുക്കി ജില്ലയിൽ ഉൾപ്പെടെ വ്യാപിച്ചു കിടക്കുന്ന കൂട്ടിക്കൽ പ്രദേശത്തിന്റെ വിസ്തൃതി തന്നെയായിരുന്നു വർഷങ്ങൾക്ക് മുൻപ് ഇവിടെ എയ്ഡ് പോസ്റ്റ് നിർമിക്കാൻ കാരണം.
എന്നാൽ ഗതാഗതസൗകര്യങ്ങൾ വർധിച്ചതോടെ എയ്ഡ് പോസ്റ്റ് പ്രവർത്തനം ഉപേക്ഷിക്കുകയായിരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ നിന്നു ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് എത്താനുള്ള ദൂരം 55 കിലോമീറ്ററാണ്.
ഇത്രയും ദൂരം തന്നെയുണ്ട് പൊലീസ് സ്റ്റേഷന്റെ ഇപ്പോഴുള്ള അതിർത്തിയും.
കൂട്ടിക്കൽ വില്ലേജിൽ കോലാഹലമേട് ഉൾപ്പെടെയുള്ള പ്രദേശം മുണ്ടക്കയം സ്റ്റേഷന്റെ പരിധിയിലാണ്. ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ ഏലപ്പാറ വഴി വേണം സംഭവ സ്ഥലത്ത് എത്താൻ.
ഇളങ്കാട് വാഗമൺ റോഡ് നിർമാണം പൂർത്തിയായാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

