വിതുര∙ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് വേദന തിന്നുന്നവർ ഒട്ടേറെയുണ്ട് മലയോര മേഖലയിൽ. ആനക്കിടങ്ങുകളും വൈദ്യുതി വേലികളും സ്ഥാപിക്കേണ്ട
വനം വകുപ്പ് പലപ്പോഴും കാണിക്കുന്ന ഉദാസീനതയാണ് വന്യ മൃഗ ആക്രമണം കൂടാനുള്ള കാരണം എന്ന് പറയാതെ വയ്യ. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, നായ്പ്പുലി, കാട്ടുപട്ടി, കരടി, കുരങ്ങ് എന്നിവ ആദിവാസി ഊരുകളിലെ ജീവനും സ്വത്തിനും ഭീഷണിയായി തുടങ്ങിയിട്ടു കാലം ഏറെയായി.
ചിലയിടത്തും പുലിയും ഭീഷണിയാണ്. രാത്രി കാലങ്ങളിൽ ഇവ ഉൾ വനത്തിൽ നിന്നുമിറങ്ങി ആദിവാസി ഉന്നതികളിലെ വീടുകളിലെ പിന്നാമ്പുറങ്ങളിൽ വന്നു പോകുന്നതാണു പ്രദേശവാസികളെ ഭീതിയിൽ ആഴ്ത്തുന്നത്.
തലത്തൂതക്കാവ്, മൊട്ടമൂട് മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാണ്. കല്ലാറിലും പേപ്പാറ പൊടിയക്കാലയിലും കാട്ടാന പ്രദേശവാസികളെ രണ്ട് വർഷത്തിനിടെ പല തവണ ആക്രമിച്ചിട്ടുണ്ട്. ആറാനക്കുഴി, മണലി, മാങ്കാല, കളീയ്ക്കൽ ഉൾപ്പെടെ മിക്ക ആദിവാസി മേഖലകളിലും കൃഷി നശിപ്പിക്കുന്നത് പതിവാണ്.
പൊന്മുടി, ബോണക്കാട് റൂട്ടിൽ പതിവായി കാട്ടാനക്കൂട്ടം ഇറങ്ങി നിൽക്കുന്നതും പതിവാണ്. പുലി പലയിടത്തും ഇറങ്ങിയിട്ടുണ്ടെങ്കിലും മനുഷ്യരുടെ നേർക്ക് ആക്രമണം നടത്തിയ സംഭവങ്ങളില്ല.
എന്നാൽ പുലി വളർത്തു മൃഗങ്ങളെ കൊന്നു തിന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
കാട്ടുപോത്ത്, കാട്ടുപന്നി എന്നിവ വനാതിർത്തി മേഖലകളിൽ മാത്രമല്ല ജനവാസ മേഖലകളിലും ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കരടിയുടെ ആക്രമണം രണ്ട് ഇടത്താണ് റിപ്പോർട്ട് ചെയ്തത്. ഈറ്റ തൊഴിലാളിയ്ക്ക് കരടി ആക്രമണം നേരിടേണ്ടി വന്നത് മൂന്ന് വർഷം മുൻപാണ്. കല്ലാർ മേഖലയിൽ ഉൾപ്പെടെ കുരങ്ങ് ശല്യവും പ്രശ്നമാണ്.
ആളില്ലാത്ത സമയത്ത് വീടിനുള്ളിൽ കയറി സകലതും നശിപ്പിക്കുന്ന രീതിയാണ് കുരങ്ങുകളുടേത്. വിതുര പഞ്ചായത്തിലെ പൊടിയക്കാല, കുട്ടപ്പാറ, പച്ചവീട്, ഒരുപറ, ചെമ്പിക്കുന്ന്, അല്ലത്താര, തലത്തൂതക്കാവ്. മുരിക്കിൻകാല, വേങ്ങാത്താര, മണിതൂക്കി, തച്ചരുകാല, വലിയകാല, ചെമ്മാൻകാല, കല്ലുപാറ, മൊട്ടമൂട്, കൊങ്ങൻമരത്തുംമൂട്,
നാരകത്തിൻകാല, അറവലക്കരിക്കകം, ശാസ്താംപാറ, കല്ലുപാറ, ചെറു മണലി എന്നിവിടങ്ങളിൽ സ്ഥിരമായി വന്യ മൃഗ ശല്യം പതിവാണ്.
വന്യ മൃഗ ശല്യത്തിനെതിരെ പ്രതിരോധ മാർഗങ്ങൾ കാര്യക്ഷമയി അവലംബിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. പാട്ട
കൊട്ടലും പടക്കം പൊട്ടിക്കലും ഉൾപ്പെടെയുള്ള സൂത്ര വിദ്യകളാണു ഇപ്പോഴും വനാതിർത്തി മേഖലകളിൽ പലരും പ്രയോഗിക്കുന്നത്. കുപ്പികൾ അടുത്തടുത്തായി ചേർത്തു തൂക്കിയിട്ടു അതിൽ നിന്നു വരുന്ന ശബ്ദം ഉപയോഗിച്ചു വന്യ മൃഗങ്ങളെ അകറ്റുന്ന പ്രവണതയും ഉണ്ട്. പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആദിവാസി മുന്നേറ്റ സംഘടനകൾ അടക്കം ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

