ആലപ്പുഴ ∙ ആറാട്ടുവഴി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ രണ്ടു രാത്രികൊണ്ട് നിലവിലുള്ള റോഡ് ഒരു മീറ്റർ ഉയർത്തി.
പാലത്തിന്റെ ഉയരം വർധിപ്പിക്കാൻ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള കമ്പികെട്ടി. ഒരാഴ്ചയ്ക്കുള്ളിൽ ആറാട്ടുവഴി പാലത്തിന്റെ നിർമാണം പൂർത്തിയാകും. തുടർന്നു കളപ്പുര ജനകീയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങും.
അതിനും ഒരാഴ്ച മതിയാകും. സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ ഈ മാസം തന്നെ ടാറിങ് ഉൾപ്പെടെ പാലങ്ങളുടെ മുഴുവൻ ജോലികളും പൂർത്തിയാകുമെന്നു നിർമാണം നിർവഹിക്കുന്ന കമ്പനി അധികൃതർ പറഞ്ഞു.
കിഫ്ബിയുടെ ഫണ്ടിൽ കിഡ്കിനാണ് പാലങ്ങളുടെ നിർമാണച്ചുമതല.
2024 മാർച്ചിൽ നിർമാണം തുടങ്ങിയപ്പോൾ പരമാവധി ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.ചാത്തനാട്, മന്നത്ത്, പൂന്തോപ്പ്, കാളാത്ത്, തോണ്ടൻകുളങ്ങര, ആശ്രമം, ജില്ലാക്കോടതി, കിടങ്ങാംപറമ്പ് വാർഡുകളിലെ ആളുകൾക്ക് ദേശീയപാതയിലെത്തുന്നതിനും ഈ വാർഡുകളിലെയും കൊമ്മാടി, ആറാട്ടുവഴി തുടങ്ങിയ വാർഡുകളിലെയും നൂറുകണക്കിനു വിദ്യാർഥികൾക്ക് വിവിധ സ്കൂളുകളിലും കോളജുകളിലും എത്തിച്ചേരാനും രണ്ട് പാലങ്ങൾ ആയിരുന്നു ആശ്രയം.
പാലങ്ങൾ പൊളിച്ചപ്പോൾ പുതിയ പാലങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.പല ഘട്ടങ്ങളിലുണ്ടായ കനത്ത മഴ മൂലം നിർമാണം വൈകിയെന്നാണു കിഡ്ക് ഉദ്യോഗസ്ഥരുടെ വിശദീകരണം. നിർമാണം പൂർത്തിയാകുമെന്നു പല തവണ അധികൃതർ പറഞ്ഞതും പാഴായി.
അപ്രോച്ച് റോഡിന്റെ പണി തുടങ്ങിയ ശേഷം ഒക്ടോബർ 26ന് കുഴിയിൽ വീണ് ചങ്ങനാശേരി മനയ്ക്കച്ചിറ സ്വദേശിയായ യുവാവ് മരിച്ചതും പ്രശ്നമായി. തുടർന്നു മുടങ്ങിയ നിർമാണം പുനരാരംഭിച്ചത് ഇപ്പോഴാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

