മണ്ണാർക്കാട്∙ നഗരസഭയുടെ ആസ്തിയിൽ ഉൾപ്പെടാത്ത കുളം നവീകരിക്കാൻ 20 ലക്ഷം. തുക അനുവദിച്ചതു മുൻ ഭരണ സമിതി.
പ്രതിഷേധത്തെ തുടർന്നു നവീകരണം നിർത്തി. നഗരസഭ അനുവദിച്ച 20 ലക്ഷം രൂപ ചെലവിൽ നായാടിക്കുന്ന് കൈതക്കുളം നവീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നവീകരണം തുടങ്ങിയതോടെയാണു കുളം കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത്. 19 സെന്റുണ്ടായിരുന്ന കുളത്തിന്റെ വിസ്തീർണം നിലവിൽ 9 സെന്റിൽ താഴെയാണെന്നും കയ്യേറിയ സ്ഥലം ഒഴിപ്പിച്ച ശേഷം മതി നവീകരണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ നഗരസഭയ്ക്കു കത്ത് നൽകി.
കഴിഞ്ഞ നഗരസഭ ഭരണസമിതിയിൽ അന്നത്തെ കൗൺസിലർ കെ.മൻസൂർ ആവശ്യപ്പെട്ടതിനെ തുടർന്നാണു മുൻ ചെയർമാൻ സി.മുഹമ്മദ് ബഷീർ തുക അനുവദിച്ചത്.
ആസ്തി റജിസ്റ്ററിൽ ഇല്ലാത്ത കുളത്തിനു തുക അനുവദിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന ആരോപണവും ഉയർന്നു. പൊതുകുളം എന്ന നിലയിലാണു നവീകരണത്തിനു തുക അനുവദിച്ചതും നവീകരണം ആരംഭിച്ചതുമെന്നാണ് അധികൃതരുടെ വിശദീകരണം. വിവാദമായതോടെയാണ് നവീകരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ സെക്രട്ടറി നിർദേശം നൽകിയത്. നിലവിൽ 9 സെന്റ് മാത്രമുള്ള കുളം നവീകരിക്കാൻ 20 ലക്ഷം രൂപ വേണമോയെന്ന ചോദ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

