പാലക്കാട് ∙ ക്രിസ്മസ് തലേന്ന് നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ കൽമണ്ഡപം ജംക്ഷനിൽ വച്ച് എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ കാപ്പ പ്രതികൾ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. കൽമണ്ഡപം പ്രതിഭ നഗർ സ്വദേശി അമീർ സുഹൈൽ (24), പള്ളിപ്പുറം സ്വദേശി ശുഹൈബ് (24), കൊടുന്തിരപ്പുള്ളി സ്വദേശി റെനീഷ് (22), കൽമണ്ഡപം വടക്കുമുറി സ്വദേശി മുഹമ്മദ് ബഷീർ (22), ചക്കാന്തറ സ്വദേശി റസാക്ക് (24), പള്ളിക്കുളം സ്വദേശി ഉമ്മർ നിഹാൽ (22) എന്നിവരെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് തലേന്ന് രാത്രിയിൽ കൽമണ്ഡപം ജംക്ഷനിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്നാണു ടൗൺ നോർത്ത് എസ്ഐ രോഹിത്ത് ഉൾപ്പെടെയുള്ള പൊലീസുകാരെ പത്തോളം പേർ ചേർന്നു മർദിച്ചത്.
ശേഷം പ്രതികളെല്ലാം കടന്നുകളഞ്ഞു. സംഭവത്തിൽ എസ്ഐ രോഹിത്തിനു പരുക്കേറ്റു. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.
കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.ടൗൺ നോർത്ത് ഇൻസ്പെക്ടർ എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ, എസ്ഐമാരായ അജാസുദീൻ, രോഹിത്, എഎസ്ഐ കലാധരൻ, എസ്സിപിഒമാരായ സാജൻ, കെ.പി.മനീഷ്, അഫ്സൽ, കെ.സുധീർ, എസ്.ഷമീർ, ശരത്ത്, അനൂപ്, സുജിത്ത്, കെ.രാജേഷ്, സുഭാഷ്, നിഖിൽ, കാർത്തികേയൻ, അജേഷ്, വി.വിനോദ് എന്നിവരാണു പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

