മൂന്നാർ∙ ആറു വർഷമായി പൂട്ടിക്കിടക്കുന്ന വട്ടവടയിലെ പച്ചക്കറി സംഭരണ കേന്ദ്രം തുറക്കാനുള്ള സാധ്യത തേടി കലക്ടർ സ്ഥലം സന്ദർശിച്ചു. വട്ടവട
ഊർക്കാടുള്ള ഹോർട്ടികോർപ്പിനു കീഴിലുള്ള കേന്ദ്രത്തിലാണ് കലക്ടർ ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയത്. കേന്ദ്രത്തിലേക്ക് പ്രധാന പാതയിൽനിന്നു പച്ചക്കറികളുമായെത്തുന്ന വാഹനങ്ങൾ കയറി വരുന്നതിനായി റോഡിന്റെ കയറ്റം കുറയ്ക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർക്ക് കലക്ടർ നിർദേശം നൽകി. കുത്തനെയുള്ള കയറ്റം കുറച്ച് സംഭരണ കേന്ദ്രം എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം.
2019 സെപ്റ്റംബർ 24 നാണ് 2.64 കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവടയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ന്യായവില നൽകി വാങ്ങുന്നതിനും വിപണനം നടത്തുന്നതിനുമായാണ് കേന്ദ്രം നിർമിച്ചത്. കോവിലൂർ ടൗണിൽനിന്ന് ഏറെ ദൂരെയുള്ള ഇവിടേക്ക് കർഷകർക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും സാധനങ്ങളുമായെത്തുന്ന വാഹനങ്ങൾക്ക് കുത്തനെയുള്ള കയറ്റം കയറാൻ കഴിയാത്തതും കാരണമാണ് കേന്ദ്രം അടഞ്ഞുകിടക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

