രാജകുമാരി∙ കാെച്ചി–ധനുഷ്കോടി ദേശീയ പാതയിൽ തോണ്ടിമലയ്ക്കും ബോഡിമെട്ടിലും ഇടയിൽ വലിയ മണ്ണിടിച്ചിൽ. ഇന്നലെ രാവിലെ എട്ടിനാണ് ബോഡിമെട്ടിന് സമീപത്ത് റോഡിന് മുകൾ ഭാഗത്തെ മണ്ണിടിഞ്ഞ് പാറക്കഷണങ്ങളും വൻമരവും റോഡിൽ പതിച്ചത്. താെഴിലാളികളുമായി വന്ന വാഹനങ്ങൾ കടന്നുപോയ ഉടനെയാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലുണ്ടാകുന്നതു കണ്ട് ഇരു ഭാഗത്തുനിന്നും വന്ന വാഹനങ്ങൾ നിർത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് പാറകളും മരങ്ങളും അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. പ്രദേശത്ത് ഇന്നലെ പുലർച്ചെ കനത്ത മഴ പെയ്തിരുന്നു.
ഇതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നിഗമനം. മണ്ണിടിച്ചിലിനെ തുടർന്ന് ഒന്നര മണിക്കൂറോളം ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
റോഡിലേക്ക് വീണ മണ്ണും കല്ലും മരങ്ങളും നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

