പന്തളം ∙ മകരസംക്രമനാളിൽ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര 12ന് വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര പുറപ്പെടുക.
പരമ്പരാഗത പാതയിലൂടെ 14ന് വൈകിട്ട് സന്നിധാനത്തെത്തും. ത്രിസന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധനയ്ക്കായി നട
തുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക. ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണങ്ങൾ കണ്ടുതൊഴാൻ തിരക്കേറി. 12ന് പുലർച്ചെ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.
ചടങ്ങുകൾക്ക് കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ വലിയരാജ നേതൃത്വം നൽകും. മേൽശാന്തി ശ്രീനിവാസൻ നമ്പൂതിരി ഉടവാൾ നൽകും. 12.50ന് തിരുവാഭരണങ്ങൾ യാത്ര തുടങ്ങും.
തിരുവാഭരണ പേടകം കിഴക്കേനടയിൽ ഗുരുസ്വാമി മരുതുവന കെ.എൻ.ശിവൻകുട്ടിയും പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കൊടിപ്പെട്ടിയും പേടകവാഹകസംഘാംഗങ്ങളും ശിരസ്സിലേറ്റും.
ഒരുമണിക്ക് ഘോഷയാത്ര പുറപ്പെടും. പരമ്പരാഗത തിരുവാഭരണപാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും.
രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനം വകുപ്പു സത്രത്തിലെത്തി വിശ്രമം. മൂന്നാം ദിവസം പ്ലാപ്പള്ളിയിൽനിന്ന് അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകിട്ടോടെ ശബരിമലയിലെത്തും.
തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഘോഷയാത്രയ്ക്കൊപ്പം യാത്രതിരിക്കുന്ന രാജപ്രതിനിധി പമ്പയിലെ രാജമണ്ഡപത്തിലെത്തി ഭക്തർക്ക് ഭസ്മം നൽകി അനുഗ്രഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

