തലശ്ശേരി ∙ തിരുവങ്ങാട് മൂന്നാം റെയിൽവേ ലവൽ ക്രോസിലെ അടിപ്പാതയിൽ ഡ്രെയ്നേജ് കവർ പൊളിഞ്ഞു കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരു പോലെ ദുരിതം അനുഭവിക്കുന്നു. തിരുവങ്ങാട് നിന്നുപോകുമ്പോൾ അടിപ്പാതയിലേക്ക് പ്രവേശിക്കുന്നിടത്ത് ഓവുചാലിലേക്ക് വെള്ളം ഒഴുകി പോകാനായി ഡ്രെയിനേജ് കവറായി നാലുവരിയിൽ സ്ഥാപിച്ച സ്റ്റീൽ റാഡുകൾ പൊട്ടിയതു മൂലം ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളുടെ ടയറുകൾ ഇതിൽ കുടുങ്ങി മുന്നോട്ട് പോവാൻ സാധിക്കാത്ത അവസ്ഥയാണ്.
അടിപ്പാതയിലൂടെ കാൽനടയായി പോകുന്നവരുടെ കാൽ പൊളിഞ്ഞ സ്റ്റീൽ റാഡുകൾക്കിടയിൽപ്പെട്ട് പരുക്കേൽക്കുന്നതും പതിവായി. കഴിഞ്ഞദിവസം കൈ എല്ലുപൊട്ടി ഓട്ടോറിക്ഷയിൽ ഡോക്ടറെ കാണാൻ പോവുകയായിരുന്ന വയോധികയ്ക്ക് ഓട്ടോറിക്ഷ ഇതിൽ കുടുങ്ങി പരുക്കേറ്റു.
ഇന്നലെ രാവിലെ രണ്ട് ഓട്ടോറിക്ഷകളാണ് ഇവിടെ കുടുങ്ങിയത്. റോഡിലെ പൊളിഞ്ഞ സ്റ്റീൽ റാഡുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

