മാന്നാർ ∙ അപ്പർകുട്ടനാട്, ഓണാട്ടുകര മേഖലകളിൽ കൃഷിയിറക്കുന്നത് വ്യത്യസ്ത സമയങ്ങളിൽ. ഇത് വിളവെടുപ്പിനെ ബാധിക്കുമെന്നു കർഷകർ. ചെന്നിത്തല വെട്ടത്തേരി പുഞ്ചയിലാണ് ആദ്യമായി വിതച്ചത്.പകുതിയിലധികം പാടശേഖരങ്ങളിലും വിതച്ചിട്ട് ഇന്നേക്ക് 30 മുതൽ 45 ദിവസം പിന്നിട്ടു.
രണ്ടാംഘട്ട
വളപ്രയോഗം വരെ കഴിഞ്ഞ പാടങ്ങളുമുണ്ടിവിടെ. ശേഷിക്കുന്ന പാടശേഖരങ്ങളിൽ 15നു മുൻപായി വിത തീരുമെന്ന് കർഷകർ പറഞ്ഞു.
എന്നാൽ അപ്പർകുട്ടനാടൻ മേഖലയിൽ ആദ്യം വിതച്ച മാന്നാർ കുരട്ടിശേരി പാടശേഖരത്തിൽ ഇടപുഞ്ച കിഴക്ക് പാടശേഖരത്തിൽ വിത കഴിഞ്ഞിട്ട് 40 ദിവസത്തിനു മുകളിലായി. ഇവിടെ തന്നെയുള്ള ചില പാടങ്ങളിൽ ഇന്നലെയും നിലമൊരുക്കലും വിതയും നടക്കുകയാണ്.
ഇപ്പോഴും വെള്ളം പോലും വറ്റിക്കാനാവാതെ വരമ്പുകൾ കെട്ടാതെ കിടക്കുന്ന ചെന്നിത്തല കൃഷിഭവന്റെ പരിധിയിലുള്ള നേന്ത്രവേലി പാടശേഖരവും ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വ്യത്യസ്തമായി രീതിയിൽ വിതയും നടലും നടന്നതിനാൽ കൊയ്ത്തിനെ കാര്യമായി ബാധിക്കും.
ഇവയെല്ലാം കൂടി ഏകോപിക്കാൻ കൃഷി വകുപ്പിനാകുന്നില്ലായെന്നതാണ് ഈ മേഖലയിലെ പോരായ്മയെന്നും കർഷകർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

