പുനലൂർ ∙ ഗാന്ധി പ്രതിമയ്ക്കു മുകളിൽ കയറി മദ്യലഹരിയിൽ പരാക്രമം നടത്തിയതിനും ക്ഷേത്ര പരിസരത്ത് വിവസ്ത്രനായ ശേഷം പട്ടുടുത്ത് ബഹളം വച്ചതിനും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നരിക്കൽ മൈലമൂട്ടിൽ പുത്തൻ വീട്ടിൽ ഹരിലാലിനെയാണ് അറസ്റ്റ് ചെയ്തത്.
നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെ പ്രസംഗ വേദിയിലേക്ക് അതിക്രമിച്ചു കടന്ന് ബഹളം ഉണ്ടാക്കിയ സംഭവത്തിലും കേസിൽ ഉൾപ്പെട്ട ആളാണിതെന്ന് പൊലീസ് പറഞ്ഞു.
പുനലൂർ ഭാരതമാതാ ഐടിഐയുടെ രജത ജൂബിലി സ്മാരകമായി തൂക്കുപാലത്തിനു മുന്നിൽ സ്ഥാപിച്ച പ്രതിമയ്ക്കു നേരെയാണ് ഇയാൾ അതിക്രമം കാട്ടിയത്.
കോണിപ്പടിയിലൂടെ പ്രതിമയുടെ മുകളിൽ കയറിയ യുവാവ് പ്രതിമയുടെ ചെകിട്ടത്തടിച്ച് തെറിയഭിഷേകം നടത്തി. പ്രതിഷേധിച്ച നാട്ടുകാർക്കു നേരെയും അശ്ലീല പ്രയോഗം നടത്തി.
സമീപത്തെ കടകൾക്കു നേരെയും അതിക്രമം കാട്ടി. ഇതിനുശേഷം പുനലൂർ മുഹൂർത്തികാവിന് അകത്തു കയറി വിവസ്ത്രനായ ശേഷം പട്ടുടുത്ത് കാവിന്റെ പരിശുദ്ധി നശിപ്പിക്കുന്ന തരത്തിൽ പെരുമാറിയെന്നും പൊലീസ് പറഞ്ഞു.
തുടർന്ന് പുനലൂർ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതുസംബന്ധിച്ച് ക്ഷേത്ര ഭാരവാഹികളുടെ പരാതിയിലും കേസെടുത്തു.
സംഭവത്തിൽ ഭാരതമാതാ ഐടിഐ അധികൃതരും പൂർവ വിദ്യാർഥി സംഘടനകളും പ്രതിഷേധിച്ചു. മുൻപ് പലതവണ ജയിൽ ശിക്ഷ അനുഭവിച്ച ആളാണെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പിങ്ക് പൊലീസിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്ത കേസിലും പ്രതിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

