കണ്ണൂർ∙ കലക്ടറേറ്റ് മൈതാനത്തിന്റെ നവീകരണം ഫെബ്രുവരി ആദ്യ ആഴ്ച ആരംഭിക്കും. 50 ലക്ഷം രൂപ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചു.
നേരത്തേ ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു. മൈതാനം മണ്ണിട്ട് ഉയർത്തും.
നടപ്പാത നവീകരണം, നടപ്പാതയ്ക്ക് ഇരുവശവുമായി ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, ശുചിമുറി ബ്ലോക്ക് നിർമാണം, ഓവുചാൽ നിർമാണം എന്നിവയുമുണ്ട്. ഇതോടൊപ്പം സ്റ്റേജ് ഉപയോഗപ്രദമാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
തെക്കുഭാഗം ഗാലറിയും നിർമിക്കും.
നഗരഹൃദയത്തിലെ പ്രധാന മൈതാനി കൂടിയായ ഇവിടം കായിക മത്സരങ്ങളുടെ സ്ഥിരവേദിയാണ്. കായിക പരിശീലനവും നടക്കാറുണ്ട്.
റിപ്പബ്ലിക്ദിന പരേഡ്, സ്വാതന്ത്ര്യദിന പരേഡ്, മറ്റ് ഔദ്യോഗിക പരിപാടികൾ, സാംസ്കാരിക പരിപാടികൾ, രാഷ്ട്രീയ കക്ഷികളുടെയും മറ്റും പൊതു സമ്മേളനങ്ങൾ തുടങ്ങിയവയും കാലാകാലമായി കലക്ടറേറ്റ് മൈതാനിയിൽ നടക്കാറുണ്ട്. വിവിധ മേളകൾക്ക് വേദിയാവുക വഴി സർക്കാരിനു മികച്ച വരുമാനവും നേടിക്കൊടുക്കുന്നു.
വൈകുന്നേരങ്ങളിൽ പ്രദേശത്തുകാരുടെ വിശ്രമ കേന്ദ്രം കൂടിയാണ് ഈ മൈതാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

