കീഴരിയൂർ ∙ നടേരി നായാടൻ പുഴയ്ക്ക് പുനർജനി. കീഴരിയൂർ പഞ്ചായത്തിലെ ശുദ്ധജല സ്രോതസ്സായ നായാടൻ പുഴ കീഴരിയൂർ പഞ്ചായത്തും കൊയിലാണ്ടി നഗരസഭയും അതിർത്തി പങ്കിടുന്ന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
തീര സംരക്ഷണ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. 20.07 കോടി രൂപയുടെ വെളിയണ്ണൂർ ചല്ലി പാടശേഖര വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് നായാടൻ പുഴ വീണ്ടെടുക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്.
4.87 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. പുഴയോരം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയ ശേഷം മുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
മൈനർ ഇറിഗേഷൻ വകുപ്പാണ് പദ്ധതി നടത്തിവരുന്നത്. പുഴയിൽ നിന്ന് വെളിയണ്ണൂർ ചല്ലിയിലേക്കുള്ള ഇടത്തോട് പുനർ നിർമാണവും നടക്കുന്നുണ്ട്.
നായാടൻ പുഴയിലെ ഒഴുക്ക് നിലയ്ക്കാൻ പ്രധാന കാരണം കുറ്റ്യാടി ജലസേചന പദ്ധതിക്കായി കനാൽ നിർമിച്ചതാണ്. ഇതോടെയാണ് പുഴ നശിച്ചു തുടങ്ങിയത്.
മുൻപ് പുഴ നിറയെ താമര വള്ളിയായിരുന്നെങ്കിൽ ഇപ്പോൾ ആഫ്രിക്കൻ പായലും കുളവാഴയുമാണ് പടരുന്നത്. ശുദ്ധജല പദ്ധതികൾക്ക് പുഴ നികത്തി കിണറും പമ്പ് ഹൗസും പണിതതും ഒഴുക്ക് നിലയ്ക്കാൻ കാരണമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

