വടക്കഞ്ചേരി ∙ പഞ്ചായത്തിലെ കാളാംകുളം പമ്പരംകുന്ന് മുണ്ടറോട്ടുകുളമ്പിൽ കുന്നിടിച്ചു കല്ലും മണ്ണും കടത്തുന്ന സ്ഥലങ്ങളിൽ വില്ലേജ് അധികൃതർ പരിശോധന നടത്തി. വടക്കഞ്ചേരി 1 വില്ലേജ് ഓഫിസർ ടി.എസ്.ശ്രീകല, സ്പെഷൽ വില്ലേജ് ഓഫിസർ എസ്.ഗ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.
പമ്പരംകുന്ന് മുണ്ടറോട്ടുകുളമ്പിൽ 2 ഏക്കറോളം സ്ഥലത്തു പാറ ഖനനം നടത്തുന്നതായി കണ്ടെത്തി.
സ്ഥലം ഉടമയ്ക്കു സ്റ്റോപ് മെമ്മോ നൽകിയതായി വില്ലേജ് ഓഫിസർ പറഞ്ഞു. ഇതു സംബന്ധിച്ച് തഹസിൽദാർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകും.
മലയോരത്ത് വൻ തോതിൽ കുന്നിടിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ജില്ലാ കലക്ടർക്കു പരാതി നൽകിയിരുന്നു. തുടർന്നാണു നടപടി.
പാറപൊട്ടിച്ച് കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട്. രാത്രി കടത്തിക്കൊണ്ടുപോവുകയാണെന്നു നാട്ടുകാർ പറഞ്ഞു.
ദേശീയപാത നിർമാണത്തിന് എന്ന പേരിൽ മേഖലയിൽ വ്യാപകമായി മലയിടിച്ചു മണ്ണ് കടത്തുന്നുണ്ട്.
പൊത്തപ്പാറയിൽ കുന്നിടിക്കുന്നതു ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. ഒരു മാസം മുൻപു പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം അനധികൃത പാറ ഖനനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം ഉടമകൾക്കു സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം, പൊത്തപ്പാറ, നീലിപ്പാറ ഭാഗങ്ങളിൽ മലയിടിച്ചു വൻതോതിൽ മണ്ണും കല്ലും കടത്തുന്നുണ്ട്. പന്നിയങ്കരയിൽ മൂന്നര ഏക്കർ സ്ഥലത്തു നിന്നു മണ്ണെടുക്കാൻ അനുമതി തേടി ഇതിന്റെ മറവിൽ വ്യാപകമായി പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
ദേശീയപാത നിർമാണത്തിന്റെ മറവിൽ മലയോരങ്ങളിൽ നിന്നു വ്യാപകമായി മണ്ണും കല്ലും അയൽ ജില്ലകളിലേക്കു കൊണ്ടുപോകുന്നതായും പൊലീസ് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

