കാക്കനാട്∙ കലക്ടറേറ്റ് പരേഡ് ഗ്രൗണ്ട് സായാഹ്ന വിനോദ പരിപാടികൾക്കായി വിട്ടു കിട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും അവഗണിക്കരുത്. തൃക്കാക്കര നഗരസഭയുടെ പുതിയ ഭരണ സമിതി ഇക്കാര്യം ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്യണമെന്നും ഗ്രൗണ്ടിന്റെ നവീകരണ–പരിപാലന ചുമതല നഗരസഭ ഏറ്റെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
സ്വാതന്ത്ര്യ, റിപബ്ലിക് ദിന പരേഡുകൾക്കു മാത്രം ഉപയോഗിക്കുന്ന ഗ്രൗണ്ട് മറ്റു ദിവസങ്ങളിൽ കലക്ടറേറ്റിലെ പാർക്കിങ് സ്ഥലമായി മാറുകയാണ്. എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ട് മാതൃകയിൽ സായാഹ്ന വിനോദ കേന്ദ്രമാക്കുമെന്നായിരുന്നു ഗ്രൗണ്ടിന്റെ ഉദ്ഘാടന വേളയിലെ പ്രഖ്യാപനം.
വർഷത്തിൽ 2 ദിവസം സജീവമാകുന്നതൊഴിൽച്ചാൽ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.
നാട്ടുകാർക്കു പ്രഭാത–സായാഹ്ന നടത്തത്തിനും വൈകുന്നേരങ്ങളിൽ സ്ഥിരം വിനോദ പരിപാടികൾക്കുമായി തുറന്നു കൊടുക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിരുന്നെങ്കിലും പുരോഗമിച്ചില്ല. മൈതാനത്തു പുല്ലു പിടിപ്പിക്കാനും വാക്ക് വേ നവീകരിക്കാനും തയാറാക്കിയ എസ്റ്റിമേറ്റ് ഫയലിൽ ഒതുങ്ങി. കളിക്കാൻ ഗ്രൗണ്ടു തുറന്നു കിട്ടുമെന്ന കുട്ടികളുടെ പ്രതീക്ഷയും അസ്തമിച്ചു.
നടപ്പുകാർക്കായി ഗ്രൗണ്ടിനു ചുറ്റും ടൈൽ പാകി നിർമിച്ച വാക്ക് വേ നാശത്തിന്റെ വക്കിലാണ്. ഗ്രൗണ്ട് നിർമിക്കാൻ കാട്ടിയ ആവേശം അതു പരിഷ്ക്കരിച്ചു, പരിപാലിച്ചു നിലനിർത്തുന്നതിൽ കാണുന്നില്ല.
പരേഡ് ഗ്രൗണ്ടും കലക്ടറേറ്റ് സമുച്ചയവും വേർതിരിച്ചു കമ്പിവേലി കെട്ടിയ ശേഷം മൈതാനം പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുകയായിരുന്നു ലക്ഷ്യം.
പരേഡ് ഗ്രൗണ്ടിൽ സായാഹ്നങ്ങളിൽ കുടുംബവുമായെത്തുന്നവർക്കു വിനോദത്തിന് ഉപകരിക്കും വിധമുള്ള രൂപരേഖ നിർമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയിരുന്നു.പുല്ല് പിടിപ്പിക്കൽ പൂർത്തിയായാൽ ദർബാർഹാൾ ഗ്രൗണ്ട് മാതൃകയിൽ കുട്ടികൾക്കു കളിക്കാനും ഉപയോഗിക്കാം. ഇതോടനുബന്ധിച്ച് ഓപ്പൺ എയർ സ്റ്റേജുണ്ട്.
പൊതു പരിപാടികൾക്കു സ്റ്റേജും ഗ്രൗണ്ടും വാടകയ്ക്കു കൊടുക്കാനും ഈ വരുമാനം ഉപയോഗിച്ചു പരിപാലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കാനുമായിരുന്നു പദ്ധതിയിൽ നിർദേശിച്ചിരുന്നത്. കാക്കനാട് ടൗൺ മധ്യത്തിൽ വിശാലമായ മറ്റൊരു ഗ്രൗണ്ടില്ലാത്തതിനാൽ പരേഡ് ഗ്രൗണ്ടിനു ഒട്ടേറെ ആവശ്യക്കാരുമുണ്ടായിരുന്നു.
ഏതാനും വർഷം തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ പരിപാടികൾ ഇവിടെയാണ് നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

