കൊല്ലം ∙ ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ജനകീയ മുന്നേറ്റയജ്ഞമായ ‘ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്’ ക്യാംപെയ്നിന് തുടക്കമായി. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയിൽ പൊതുജന സ്വഭാവ രൂപീകരണം സാധ്യമാക്കുകയാണ് ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി ജില്ലാ ആശുപത്രിയുടെ സമീപത്തുള്ള വാമോസ് ടർഫിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കമായി.
ഉദ്ഘാടനം എം.നൗഷാദ് എംഎൽഎ നിർവഹിച്ചു. ആദ്യമത്സരത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.
ദേവ്കിരണിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു.
കലക്ടറുടെ നേതൃത്വത്തിലുള്ള കലക്ടറേറ്റ് ടീം, ആരോഗ്യ വകുപ്പ്, എക്സൈസ്, ട്രഷറി, പെരുമൺ എൻജിനീയറിങ് വിഭാഗം, സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നുള്ള ടീം, വനിത ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളും ഉണ്ടാകും. ഫൈനൽ മത്സരം ഇന്ന് വൈകിട്ട് 4നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്യും.
പ്രചാരണാർഥം കാസർകോട് നിന്നെത്തുന്ന സൈക്കിൾ റാലി, കെഎസ്ആർടിസി വാഹന പ്രചാരണജാഥ എന്നിവ നാളെ ജില്ലയിൽ പ്രവേശിക്കും.
ജില്ലാതല ഉദ്ഘാടന സമ്മേളനം കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഉച്ചയ്ക്ക് 12നു നടക്കും. കലാപരിപാടികളും അരങ്ങേറും.
ജനകീയാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് തലം വരെ വിവിധ ജീവിതശൈലീ രോഗ നിർണയ ക്ലിനിക്കുകൾ, തൊഴിലിടങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ക്രീനിങ് ക്യാംപുകൾ, തുടർപരിശോധനകൾ, വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ക്യാംപുകൾ, ഫോളോ അപ്പുകൾ, ബോധവൽരണ പരിപാടികളും സംഘടിപ്പിക്കും. .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

