കൊല്ലം∙ പ്രത്യാശയുടെ ദൈവത്തെ കണ്ടും പ്രതിസന്ധികളെ അതിജീവിച്ചും മുന്നോട്ടു പോകണമെന്ന് കൊല്ലം രൂപത അധ്യക്ഷൻ ഡോ.പോൾ ആന്റണി മുല്ലശ്ശേരി. കൊല്ലം രൂപതയിൽ ഒരുവർഷം നീണ്ടുനിന്ന പ്രത്യാശയുടെ ജൂബിലി 2025ന്റെ സമാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം രൂപതയിലെ മൂന്നു പേർക്ക് പേപ്പൽ ബഹുമതിയും നൽകി.
52 വർഷം വൈദിക ശുശ്രൂഷയിലൂടെ സേവനം കാഴ്ചവച്ച മോൺ.വിൻസന്റ് മച്ചാഡോയ്ക്ക് ‘ചാപ്ലിൻ ഓഫ് ഹോളി ഫാദർ’ പേപ്പൽ ബഹുമതിയും ജയിൻ ആൻസിൽ ഫ്രാൻസിസ് ‘ബെനേമെരേന്തി’ പേപ്പൽ ബഹുമതിയും പ്രഫ. എസ്.വർഗീസിന് ‘പ്രൊ എക്ലേസിയ എത്ത് പൊന്തിഫിചെ’ എന്ന പേപ്പൽ ബഹുമതിയുമാണ് നൽകിയത്.
കൊല്ലം രൂപതയിലെ എല്ലാ ഇടവകകളും എതിരേറ്റ ഈശോയുടെ കുരിശിന്റെ തിരുശേഷിപ്പ് അടക്കം ചെയ്ത പ്രത്യേക ‘ജൂബിലി കുരിശ്’ തങ്കശ്ശേരി ഹോളിക്രോസ് ദേവാലയത്തിൽ നിന്നു പ്രദക്ഷിണമായി കത്തീഡ്രൽ ദേവാലയത്തിൽ കൊണ്ടു വന്നതിനു ശേഷമാണ് സമാപന കർമങ്ങൾക്ക് തുടക്കം കുറിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

