പാലാ ∙ വിവാഹ പാർട്ടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിയ ടോറസ് ലോറിക്ക് തീപിടിച്ചു. വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് തീ പടർന്നത്.
സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. കത്തീഡ്രൽ പള്ളിക്ക് സമീപം ഇന്നലെ രാത്രി 8.30ന് ആണ് സംഭവം.
പള്ളിയിൽ നടത്തിയ വിവാഹച്ചടങ്ങുകൾക്ക് ശേഷം ഡെക്കറേഷൻ സാധനങ്ങൾ പത്തനംതിട്ട മേഖലയിലെ കേറ്ററിങ് യൂണിറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
കുഷ്യൻ കസേര ഉൾപ്പടെയുള്ള സാധനങ്ങളും ലൈറ്റുകളും തുണികളുമാണ് നശിച്ചത്.
കത്തീഡ്രൽ റോഡിൽ വൈദ്യുതി ലൈനുകൾ താഴ്ന്നു കിടക്കുന്നത് അപകട ഭീഷണി ഉയർത്തിയിരുന്നു.
മുൻപ് മുന്നറിയിപ്പ് നൽകിയിട്ടും അനാസ്ഥ തുടർന്നാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പാലാ, ഈരാറ്റുപേട്ട
ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള മൂന്ന് ഫയർ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

