കട്ടപ്പന∙ വടംവലി മത്സരത്തിന് കൂറ്റൻ ട്രോഫി സമ്മാനിച്ച് നെറ്റിത്തൊഴു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. വടംവലി ചരിത്രത്തിൽ ആദ്യമായാണ് പതിനേഴരയടി ഉയരമുള്ള ട്രോഫി സമ്മാനിച്ചതെന്ന് സംഘാടകർ പറയുന്നു. ഒന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് ട്രോഫി നിർമിച്ചത്.
തേക്ക് തടി ഉപയോഗിച്ച് പാനലിങ് നടത്തിയായിരുന്നു ട്രോഫിയുടെ നിർമാണം. സമൂഹ മാധ്യമ കൂട്ടായ്മയായ മന്തിപ്പാറ ബ്രദേഴ്സ് ആണ് ഒന്നാം സമ്മാനമായ കൂറ്റൻ ട്രോഫിയും 50001 രൂപയും സ്പോൺസർ ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകളാണ് അഖില കേരള വടംവലി മത്സരത്തിൽ പങ്കെടുത്തത്.
ആവേശകരമായ മത്സരത്തിൽ പാലക്കാട് കെവിസി കാറൽമണ്ണ ടീം ഒന്നാം സമ്മാനമായ കൂറ്റൻ ട്രോഫിയും 50001 രൂപയും കരസ്ഥമാക്കി. ചലച്ചിത്രതാരം കണ്ണൻസാഗർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ്, വൈസ് പ്രസിഡന്റ് ബിജു ആക്കാട്ടുമുണ്ടയിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോബൻ പാനോസ്, പഞ്ചായത്തംഗങ്ങളായ ജാൻസി റെജി, ടോണി മക്കോറ, ക്ലബ് പ്രസിഡന്റ് പി.എസ്.സനീഷ്, സെക്രട്ടറി പി.സി.ജോസഫ്, ക്ലബ് അംഗം ബോബി പൊടിമറ്റം എന്നിവർ പ്രസംഗിച്ചു. നെടുങ്കണ്ടം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.വിജയകുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി.
വണ്ടൻമേട് എസ്ഐ എബി ജോർജ് മത്സരം ഉദ്ഘാടനം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

