എരുമേലി ∙ മണ്ഡല തീർഥാടനത്തിനു ശേഷം വനംവകുപ്പ് അടച്ച കാനനപാതയിലൂടെ ശബരിമലയിലേക്കു പോകുന്നതിനെത്തിയ ആയിരക്കണക്കിനു തീർഥാടകർ പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശം അവഗണിച്ച് ബലമായി ചെക്പോസ്റ്റ് തുറന്ന് കടന്നുപോയി. കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവ്, അഴുതക്കടവ് എന്നിവിടങ്ങളിലെ വനംവകുപ്പ് ചെക്പോസ്റ്റുകളിലൂടെയാണു വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ തീർഥാടകർ ബലമായി കടന്നുപോയത്.
ശബരിമല നട അടച്ചിടുന്ന ഇടവേള അറിയാതെ എത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും.
27ന് ആണു മണ്ഡലകാലത്തിനു ശേഷം നട അടച്ചത്.
ഇന്നു വൈകിട്ടാണു മകരവിളക്കിനു നട
തുറക്കുന്നത്.ഇവർക്കു പിന്നാലെ കാനനപാതയിലേക്ക് എത്തിയ തീർഥാടകരെ പൊലീസ് തടഞ്ഞെങ്കിലും ഇവർ പേരൂത്തോട്ടിൽ ഒത്തുകൂടി റോഡ് ഉപരോധിച്ച് ശരണം വിളിക്കുകയും പൊലീസിന്റെ നിർദേശം ലംഘിച്ചു കടന്നുപോകുകയും ചെയ്തു. ഇതോടെ ഇന്നലെ വൈകിട്ട് 5 വരെ കാനനപാത തുറന്നുകൊടുത്തു.
വെർച്വൽ ക്യൂ ബുക്കിങ് ഉള്ള എല്ലാവരെയും ഇന്നലെ വൈകിട്ട് 5 വരെ കാനനപാതയിലെ കോയിക്കക്കാവ് ചെക്പോസ്റ്റിലൂടെയും ഇന്ന് ദർശനത്തിനു ബുക്കിങ് ഉള്ളവരെ അഴുതക്കടവ് ചെക്പോസ്റ്റിലൂടെയും കടത്തിവിട്ടതായി ഡിവൈഎസ്പി സാജു വർഗീസ് അറിയിച്ചു.
ബുക്കിങ് ഇല്ലാതെ വന്നവരെ കാനനപാതയിലൂടെ കടത്തിവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, കോയിക്കക്കാവിലും അഴുതക്കടവിലുമെത്തി സ്ഥിതി വിലയിരുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

