മൊഗ്രാൽ ∙ അധ്യാപിക അമ്മയാണെങ്കിലും പൊലീസുകാരനായ അച്ഛനാണ് രാം ദ്രൗപത്കൃഷ്ണയുടെ ഗുരു. അച്ഛൻ കാണുന്ന കാഴ്ചകളും അറിയുന്നതുമൊക്കെ കലയായപ്പോൾ കണ്ടവർക്കുമതു മികച്ച അനുഭവമായി.
അച്ഛൻ പി.കെ.രാമകൃഷ്ണൻ പഠിപ്പിച്ചതു വേദിയിൽ തകർത്തഭിനയിച്ചപ്പോൾ ദ്രൗപതിന് ഹൈസ്കൂൾ വിഭാഗം മോണോആക്ടിൽ ഒന്നാംസ്ഥാനം. പെരിയ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥിയാണ് ദ്രൗപത്.
കേരളോത്സവങ്ങളിൽ മോണോ ആക്ടിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള രാമകൃഷ്ണന് മോണോആക്ടിൽ ഒട്ടേറെ ശിഷ്യരുണ്ട്.
മുൻപ് ദ്രൗപതും സഹോദരൻ രാം ധ്രുവിൻ കൃഷ്ണയും മോണോആക്ടിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. കാസർകോട് എഎസ്പി ഓഫിസിൽ സോഷ്യൽ പൊലീസിങ് ഡിവിഷൻ ജില്ലാ കോഓർഡിനേറ്ററായ രാമകൃഷ്ണൻ പത്തോളം നാടകങ്ങളും എഴുതിയിട്ടുണ്ട്.
പെരിയ ചാലിങ്കാൽ സ്വദേശിയാണ്. ധ്യാപികയായ ബിന്ദുമോളാണ് അമ്മ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

