കൊച്ചി ∙ ബോളിവുഡിന് 2025 തിരിച്ചുവരവിന്റെ വർഷം. രൺബീർ സിങ് നായകനായ ധുരന്ധർ സൂപ്പർഹിറ്റ് ചാർട്ടിൽ ഇടം നേടിയതോടെ കലക്ഷനിൽ കാര്യമായ കുതിപ്പാണ് ഹിന്ദിചിത്രങ്ങൾക്കുണ്ടായത്.
234 ഹിന്ദി സിനിമകളാണ് ഈ വർഷം റിലീസ് ചെയ്തത്. 4,792.70 കോടിയാണ് മൊത്തം കലക്ഷൻ.
2024 ൽ 3978 ആയിരുന്നു. ധുരന്ധർ ഇതുവരെ 668 കോടി നേടി.
കന്നഡയിൽ 240 സിനിമകൾ റിലീസ് ചെയ്തു.
കലക്ഷൻ 436 കോടി. കാന്താരയുൾപ്പെടെയുള്ള ചിത്രങ്ങളുടെ മികവിൽ 2024ലെ 250 കോടി കലക്ഷനെ ബഹുദൂരം പിന്നിലാക്കി.
തമിഴിൽ 291 സിനിമ റിലീസ് ചെയ്തു. 1550 കോടിയാണ് കലക്ഷൻ.
പോയവർഷത്തേക്കാൾ നേരിയ കുറവുണ്ട്.
മലയാളത്തിൽ 188 സിനിമകൾ റിലീസ് ചെയ്തു. 940.10 കോടിയാണ് ആകെ കലക്ഷൻ എന്നാണ് ബോക്സ് ഓഫിസ് കലക്ഷനിൽ ഗവേഷണം നടത്തുന്ന സാക്നിൽക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ട് പറയുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

