ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ലോഡ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിച്ച് യുഎസ് അധികൃതർ. യുഎസ് പ്രസിഡന്റ് ആയി രണ്ടാമതും ചുമതലയേറ്റശേഷം ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട
താരിഫ് യുദ്ധത്തിനിടെ, 2025ൽ ഏറ്റവും ശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു ഈ ‘മാമ്പഴ വിലക്ക്’. സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ, ലൊസാഞ്ചലസ് വിമാനത്താവളങ്ങളിലായിരുന്നു മാമ്പഴങ്ങൾ തടഞ്ഞത്.
നശിപ്പിക്കാനോ ഇന്ത്യയിലേക്ക് തിരികെകൊണ്ടുപോകാനോ അവർ നിർദേശിച്ചു.
ചരക്കുകൂലി ഉൾപ്പെടെ നൽകി ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുപോവുന്നത് വൻ സാമ്പത്തിക നഷ്ടം കൂടിയുണ്ടാക്കുമെന്നതിനാൽ നശിപ്പിക്കാനാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തവർ തീരുമാനിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസ് അധികൃതർക്ക് തന്നെ സംഭവിച്ച പിഴവിന് ഇന്ത്യൻ കയറ്റുമതിക്കാരെ ശിക്ഷിക്കുകയാണെന്നാണ് കയറ്റുമതിക്കാർ പ്രതികരിച്ചത്. എന്തുകൊണ്ടായിരുന്നു ഇന്ത്യൻ മാമ്പഴത്തിന് അമേരിക്ക വിലക്ക് കൽപ്പിച്ചത്? ഒരു ഓഫിസർക്ക് പറ്റിയ പിഴവിന് കോടികളുടെ മാമ്പഴം നശിപ്പിക്കാൻ പറഞ്ഞതെന്തിന്? വിശദാംശങ്ങൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം:
∙ ‘ഇന്ത്യയുടെ പോക്ക് അത്ര നല്ലതിനല്ല; ആളുകൾ മരിക്കുന്നു’
ഇന്ത്യയ്ക്കെതിരെ പ്രകോപനശരങ്ങളെയ്ത് മടുക്കാത്തയാളാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിലാണ് നവാരോ ഇന്ത്യയ്ക്കുമേൽ കടുത്ത പ്രയോഗങ്ങൾ തൊടുത്ത് വാർത്തകളിൽ ഇടംപിടിച്ചത്.
യുഎസുമായി വ്യാപാര ചർച്ചയ്ക്ക് തയാറാവാതെ റഷ്യയോടും ചൈനയോടും കൂടുതൽ അടുക്കുന്ന ഇന്ത്യയുടെ നിലപാടിനെയും നവാരോ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇന്ത്യയുടെ പോക്ക് അത്ര നല്ലതിനല്ലെന്നായിരുന്നു ഒരു യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നവാരോ പറഞ്ഞത്. ദിനംപ്രതിയെന്നോണം ഇന്ത്യയെ വിമർശിക്കുകയിരുന്നു നവാരോ.
ലോകത്ത് ഇത്രയധികം തീരുവ ഈടാക്കുന്ന വെറൊരു രാജ്യമില്ലെന്ന്, ഇന്ത്യയെ വീണ്ടും ‘മഹാരാജ ഓഫ് താരിഫ്സ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നവാരോ പറഞ്ഞിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ലെന്ന് ആവർത്തിച്ച അദ്ദേഹം, അഥവാ വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഏതാനും ‘തുള്ളികൾ’ മാത്രമായിരിക്കുമെന്നും പരിഹസിച്ചു. ആളുകൾ മരിക്കുന്നു. ഇന്ത്യയുടേത് ചോരപ്പണം തന്നെയാണ് – നവാരോ പറഞ്ഞിരുന്നു.
എന്നാൽ, ഇന്ത്യയ്ക്കെതിരായ നവാരോയുടെ വാദങ്ങൾ ഇലോൺ മസ്കിന്റെ എക്സിലെ ഫാക്ട് ചെക്ക് സംവിധാനം പൊളിച്ചടുക്കിയിരുന്നു.
നവാരോയുടെ വിമർശനങ്ങളെക്കുറിച്ചും എക്സ് അത് പൊളിച്ചടുക്കി നുണയാണെന്ന് വ്യക്തമാക്കിയതിനെ കുറിച്ചും താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം:
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

