അടിമാലി ∙ നർകോട്ടിക് എൻഫോഴ്സ്മെന്റ് വിഭാഗം മാങ്കുളം ആറാംമൈൽ ശേവലുകുടിക്കു സമീപം നടത്തിയ പരിശോധനയിൽ 2.450 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.
ശേവലുകുടിക്കു സമീപത്തുനിന്നാണ് കല്ലാർവാലി മൺകുഴിയിൽ മിഥുൻ ബിനുവിനെ (21) 1.030 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് നൽകിയ മാങ്കുളം ആറാംമൈൽ പൂവത്തിങ്കൽ അമൽ സണ്ണിയുടെ വീട്ടിൽ നിന്ന് 1.420 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശി, അസി. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ ദിലീപ്, ബിജു മാത്യു, പ്രിവന്റീവ് ഓഫിസർ വി.ആർ സുധീർ, സിഇഒമാർ യദുവംശരാജ്,മുഹമ്മദ് ഷാൻ, അലി അഷ്ക്കർ, വിസ്മയ മുരളി, നിധിൻ ജോണി എന്നിവരാണ് പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നത്.
ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

