ചങ്ങനാശേരി ∙ വിണ്ണിലെ താരകങ്ങൾ മണ്ണിലേക്കിറങ്ങിയപ്പോൾ ചങ്ങനാശേരി ബത്ലഹമായി. ഈശോയുടെ തിരുപ്പിറവിയെ ഓർമപ്പെടുത്തി ചങ്ങനാശേരി അതിരൂപത സംഘടിപ്പിച്ച മനുഷ്യാവതാര സന്ദേശയാത്ര നാടിന് ആഘോഷമായി.
ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ഉണ്ണി മിശിഹായുടെയും മാതാവിന്റെയും ഔസേപ്പ് പിതാവിന്റെയും ആട്ടിടയൻമാരുടെയും രാജാക്കൻമാരുടെയും വേഷമണിഞ്ഞവർ കടന്നുവന്നു. കുടുംബാംഗങ്ങൾ പ്രായഭേദമെന്യേ പങ്കെടുക്കുകയും ചെയ്തു.
റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ നടത്തിയ മനുഷ്യാവതാര സന്ദേശയാത്രയിൽ ചങ്ങനാശേരി, കുറുമ്പനാടം, തുരുത്തി, തൃക്കൊടിത്താനം ഫൊറോനകളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
ഈശോയുടെ മനുഷ്യാവതാര ജൂബിലിയുടെ സമാപനത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. കുട്ടികളും മുതിർന്നവരും വേഷങ്ങൾ അണിഞ്ഞ് ബൈബിളിലെ കഥാപാത്രങ്ങളായി മാറി.
അതിരൂപതാ ആസ്ഥാനത്തു നിന്നു എസ്ബി കോളജിലേക്കു നടത്തിയ സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു.
വാദ്യമേളങ്ങളുമായി ചങ്ങനാശേരി നഗരത്തിലൂടെ കടന്നുവന്ന സന്ദേശയാത്രയെ ആർച്ച് ബിഷപ് മാർ തോമസ് തറയിലും വികാരി ജനറൽമാരും വിവിധ ഡയറക്ടർമാരും വൈദികരും നയിച്ചു. വിശ്വാസികളും പ്രാർഥനാപൂർവം അണിനിരന്നു.
സന്ദേശയാത്രയ്ക്ക് നഗരം വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. ചിത്രങ്ങളും റീൽസ് എടുക്കാനുമായി റോഡിന് ഇരുവശവും ആളുകളുടെ തിരക്കായിരുന്നു.
സമാപനസമ്മേളനത്തിൽ എസ്ബി കോളജ് അങ്കണം തിങ്ങി നിറഞ്ഞു.
ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സന്ദേശം നൽകി. യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് – ജൂബിലി ഗാനങ്ങളും ആഘോഷത്തിനു മിഴിവേകി.
വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. അതിരൂപതയുടെയും മീഡിയ വില്ലേജിന്റെയും നേതൃത്വത്തിൽ കുടുംബക്കൂട്ടായ്മ, ഫാമിലി അപ്പോസ്തലേറ്റ്, യുവദീപ്തി എസ്ഐംവൈഎം, സൺഡേസ്കൂൾ, ചങ്ങനാശേരി – തുരുത്തി –കുറുമ്പനാടം– തൃക്കൊടിത്താനം ഫൊറോനകളുടെ സഹകരണത്തോടെയാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചത്.
നഗരസഭാധ്യക്ഷൻ ജോമി ജോസഫ്, വികാരി ജനറൽമാരായ മോൺ.
ആന്റണി എത്തക്കാട്ട്, മോൺ. സ്കറിയ കന്യാകോണിൽ, മോൺ ജോൺ തെക്കേക്കര, മോൺ.
മാത്യു ചങ്ങങ്കരി, ഫൊറോന വികാരിമാരായ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഫാ.
ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. ജോബി കറുകപ്പറമ്പിൽ, ഫാ.
ജേക്കബ് ചീരംവേലിൽ, മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പിൽ, ഫിനാൻഷ്യൽ ഡയറക്ടർ ഫാ.
ലിപിൻ തുണ്ടുകളം, യുവദീപ്തി ഡയറക്ടർ ഫാ. സാവിയോ മാനാട്ട്, കുടുംബക്കൂട്ടായ്മ ഡയറക്ടർ ഫാ.
ജോർജ് മാന്തുരുത്തി, സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ബാബു പുത്തൻപുരയ്ക്കൽ, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.
സെബാസ്റ്റ്യൻ ചാമക്കാല, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രഫ. രേഖ മാത്യൂസ്, മാർട്ടിൻ തോപ്പിൽ, ഫിലിപ്പ് തോപ്പിൽ എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

