പെരുമ്പെട്ടി ∙ ഒരു കക്ഷിക്കും കേവലഭൂരിപക്ഷമില്ലാത്ത കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് പ്രതിനിധി കെ.വി.ശ്രീദേവി രാജിവച്ചു, എസ്ഡിപിഐ പിന്തുണച്ചിതിനാലായിരുന്നു രാജി. എസ്ഡിപിഐ പിന്തുണയോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ഥാനം രാജിവയ്ക്കുമെന്നു യുഡിഎഫ് നേരത്തെ ധാരണയിലെത്തിയിരുന്നു. വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ എൻഡിഎയിലെ ഹരികുമാർ കോട്ടാങ്ങൽ വിജയിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫും എൻഡിഎയും മത്സരിച്ചപ്പോൾ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.
കോൺഗ്രസിലെ ശ്രീദേവിക്ക് 8 വോട്ടും ബിജെപിയിലെ മായദേവിക്ക് 5 വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹരികുമാറിന് 5, യുഡിഎഫിലെ ജോസഫ് ജോസഫിന് 5, എസ്ഡിപിഐയുടെ അനസ് മുഹമ്മദിന് മൂന്ന് എന്നിങ്ങനെ വോട്ട് ലഭിച്ചു.
ഇരുതിരഞ്ഞെടുപ്പുകളിലും എൽഡിഎഫിലെ ഏക അംഗം ആനി രാജു വിട്ടുനിന്നു. മല്ലപ്പള്ളി സബ് റജിസ്ട്രാർ ഷീജ എം.ദാസ് ആയിരുന്നു വരണാധികാരി.
തൽസ്ഥിതി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും, തുടർന്ന് 21 പ്രവൃത്തിദിനങ്ങൾ ശേഷമുള്ള ഒരു ദിവസം പ്രസിഡന്റ്, തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ അറിയിപ്പ് നൽകും എന്നാണ് അധികൃതർ നൽകുന്ന വിവരം.
എന്നാൽ, വരുന്ന തിരഞ്ഞെടുപ്പിലും സമാന പിന്തുണ ആവർത്തിക്കാനാണ് സാധ്യത. പ്രധാന കക്ഷികളെല്ലാം മത്സരിക്കുകയോ കക്ഷികളിൽ ഏതെങ്കിലുമൊന്ന് വിട്ടുനിൽക്കുകയോ ചെയ്തില്ലെങ്കിൽ തനിയാവർത്തനം സംഭവിച്ചേക്കാം.കോട്ടാങ്ങൽ പഞ്ചായത്ത് 70 വർഷത്തെ ചരിത്രത്തിൽ 16 പ്രസിഡന്റുമാരും 18 വൈസ്പ്രസിഡന്റുമാരും കടന്നുപോയിട്ടുണ്ട്.
ഭരണപരമായ വിവാദങ്ങൾക്കും രാഷ്ട്രീയ നാടകങ്ങളുടെയും സ്ഥിരം കേളിരംഗം.
ഭരണം നിലനിർത്താൻ അംഗങ്ങളെ തട്ടിക്കൊണ്ടുപോകൽ ചരിത്രം വരെയുണ്ടായിട്ടുള്ള പഞ്ചായത്ത്. കഴിഞ്ഞ 20 വർഷത്തെ കാര്യമെടുത്താൽ ഘടക കക്ഷികളുടെ അമിത പ്രാമുഖ്യം പ്രധാന പാർട്ടികൾക്ക് എന്നും തലവേദന.
മുന്നണി ബന്ധങ്ങൾ നോക്കാതെയുള്ള ചാഞ്ചാട്ടങ്ങൾ ഇവിടെ നിത്യസംഭവം. 2020 തദ്ദേശതിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാണിപ്പോൾ 2025ലും സംഭവിച്ചത്, സീറ്റുകളുടെ കാര്യത്തിൽ മുന്നണി മാറ്റം സംഭവിച്ചെന്നുമാത്രം.
ഇപ്പോൾ യുഡിഎഫ്– 5, എ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

