കാട്ടാക്കട ∙ കള്ളിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ അംഗവുമായ എൽ.സാനുമതിയുടെ വോട്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അസാധുവായത് എൽഡിഎഫിൽ അലോസരമുണ്ടാക്കി.
വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ സിപിഎം പ്രതിനിധി ബി.വിനോദ്കുമാർ പ്രസിഡന്റായി. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റിൽ പേരെഴുതി ഒപ്പ് വയ്ക്കണമെന്നാണ് ചട്ടം.
ഒപ്പിട്ടെങ്കിലും പേരെഴുതാത്തതിനാലാണ് സാനുമതിയുടെ വോട്ട് അസാധുവായത്.
രണ്ട് തവണ രണ്ടര വർഷം വീതം പ്രസിഡന്റും ഒരു ടേം വൈസ് പ്രസിഡന്റ്ും ആയിരുന്ന സാനുമതിയുടെ വോട്ട് അസാധുവായത് അബദ്ധമായി സിപിഎം കരുതുന്നില്ല.
ഇക്കാര്യത്തിൽ സിപിഐ നേതൃത്വത്തെ സിപിഎം കടുത്ത പ്രതിഷേധം അറിയിച്ചു. ഒരു ഘട്ടത്തിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സാനുമതിയെ മത്സരിപ്പിക്കേണ്ടെന്നും സ്വന്തം സ്ഥാനാർഥി വേണമെന്നുമുള്ള വികാരം സിപിഎമ്മിനുള്ളിൽ ഉയർന്നു.
ഇത് സിപിഐയെ പ്രതിരോധത്തിലാക്കി. സാനുമതിയെ പുറത്താക്കാതെ ഇപ്പോഴുണ്ടായ ഉലച്ചിൽ പരിഹരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം .
പഞ്ചായത്തിൽ നിന്നു പുറത്തിറങ്ങിയ സാനുമതിയെ കൂക്കി വിളിച്ചാണ് യാത്രയാക്കിയത്.
വർഷങ്ങളായി മത്സരിക്കുന്ന സാനുമതിയോട് ഇക്കുറി ഒഴിവാകാൻ ഇടത് മുന്നണി ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല.കഴിഞ്ഞ കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി ചെയർപഴ്സൻ സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്യാൻ തന്റെ വാർഡിലുള്ള പ്രതിനിധികളോട് ആവശ്യപ്പെട്ടു എന്ന ആക്ഷേപം ഉയർന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

