കൽപറ്റ ∙ ജില്ലാ പഞ്ചായത്തിനെ വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ ചന്ദ്രികാ കൃഷ്ണൻ നയിക്കും. മേപ്പാടി ഡിവിഷനിൽ നിന്നുള്ള മുസ്ലിം ലീഗ് പ്രതിനിധി ടി.ഹംസയാണ് വൈസ് പ്രസിഡന്റ്. 15 വോട്ടുകൾ നേടിയാണ് ചന്ദ്രികാ കൃഷ്ണൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർഥി ബീനാ വിജയൻ 2 വോട്ടുകൾ നേടി.
സബ് കലക്ടർ അതുൽ സാഗറിന്റെ സാന്നിധ്യത്തിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
കാലാവധി പൂർത്തിയാക്കിയ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു മുട്ടിൽ കൊളവയൽ സ്വദേശിനിയായ ചന്ദ്രികാ കൃഷ്ണൻ. കോൺഗ്രസ് മുട്ടിൽ മണ്ഡലം വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, മുട്ടിൽ പഞ്ചായത്ത് മുൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മേപ്പാടി ഡിവിഷനിൽ നിന്നു കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗമായാണ് ആദ്യമായി ടി.ഹംസ ജനപ്രതിനിധിയാവുന്നത്. 2000ൽ മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി. തദ്ദേശ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 2 തവണ കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗമായിരുന്നു. നിലവിൽ മുസ്ലിം ലീഗ് കൽപറ്റ മണ്ഡലം പ്രസിഡന്റ്, സ്വതന്ത്ര തൊഴിലാളി യൂണിയൻ(എസ്ടിയു) സംസ്ഥാന ജനറൽ സെക്രട്ടറി, പ്ലാന്റേഷൻ ലേബർ കമ്മിഷൻ അംഗം എന്നീ പദവികൾ വഹിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

